24, October, 2026
Updated on 24, October, 2026 1
ലോകത്താകമാനം മികച്ച രീതിയിൽ തിളങ്ങുന്ന ഇന്ത്യൻ ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ തിരികെ രാജ്യത്തേക്ക് ആകർഷിക്കാൻ അനുയോജ്യമായ നയങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ബെർലിനിൽ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് വിദേശത്തുള്ള പ്രതിഭകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.ശാസ്ത്രജ്ഞരെയും ഗവേഷകരെയും തിരികെ കൊണ്ടുവരാനായി ചൈന നടപ്പിലാക്കുന്ന ഔദ്യോഗിക പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചൈനയുടെ നീക്കം മികച്ച വിദേശത്തുള്ള ഇന്ത്യൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും തിരികെ കൊണ്ടുവരാൻ സർക്കാർ ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് പീയൂഷ് ഗോയൽ അഭിജിത് ദിപ്കെയ്ക്കെതിരെ പരിഹാസമുന്നയിച്ചത്.
"നാം ഇങ്ങനെ ചെയ്താൽ അഭിജിത് ദിപ്കെയെ പോലുള്ള ആളുകൾ വന്ന് പറയും, വിദ്യാർത്ഥികൾക്ക് ഫണ്ട് നൽകുന്നതും സ്കോളർഷിപ്പ് അനുവദിക്കുന്നതുമൊക്കെ സർക്കാരിന്റെ ജോലിയാണെന്നും, പിന്നെന്തിനാണ് നമ്മൾ സ്വന്തമായി അത് ചെയ്യുന്നതെന്നും. ഞാൻ പറയുന്നത് ശരിയോ തെറ്റോ? നിർഭാഗ്യവശാൽ ഇത്തരം ഘടകങ്ങൾ കടന്നുവന്ന് നമ്മുടെ ചിന്തകളെയും കാര്യങ്ങളെയും വഷളാക്കും. അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യപരമായ കാഴ്ചപ്പാടിൽ നിന്ന് വേണം നമ്മൾ നയങ്ങൾ രൂപീകരിക്കാൻ." — പീയൂഷ് ഗോയൽതാണെങ്കിലും ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് അതിന്റേതായ പരിമിതികളും വ്യവസ്ഥകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ സംവിധാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കൃത്യമായ ജാഗ്രത അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. വിദേശത്ത് സേവനം അനുഷ്ഠിക്കുന്ന വിദഗ്ധരെ ഇന്ത്യയിലേക്ക് തിരികെ ആകർഷിക്കുന്നതിനായി സർക്കാരിന് സ്വീകരിക്കാവുന്ന നയങ്ങളെയും ആശയങ്ങളെയും കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
മാതൃരാജ്യത്തേക്ക് തിരികെ വരുന്നത് സാമ്പത്തിക താൽപ്പര്യങ്ങൾ മുൻനിർത്തി മാത്രമല്ലെന്നും സ്വന്തം നാടിനോടുള്ള വൈകാരികമായ ബന്ധം കൂടിയാണെന്നും ഓർമ്മിപ്പിച്ച മന്ത്രി, ഭാവിയിൽ ജന്മനാടിനായി സേവനം ചെയ്യാൻ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു. ഒക്ടോബർ 22 മുതൽ 27 വരെ ജർമ്മനി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് പീയൂഷ് ഗോയലാണ്.