ഡൽഹിയിൽ വീണ്ടും പ്രതിഷേധമിരമ്പി! ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, പ്രവർത്തകർ കസ്റ്റഡിയിൽ


23, October, 2026
Updated on 23, October, 2026 2


ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും വൻ പ്രതിഷേധം. പീപ്പിൾ എഗെയിൻസ്റ്റ് എസ്.ഐ.ആർ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ വിവിധ ഇടത് പ്രസ്ഥാനങ്ങളും കർഷക സംഘടനകളും അണിനിരന്നു. ‘ജനാധിപത്യത്തെ തിരികെ പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടന്ന മാർച്ച് പോലീസ് തടഞ്ഞതോടെ വൻ പ്രതിഷേധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.


പ്രതിഷേധക്കാരും പോലീസും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ പങ്കെടുത്ത നിരവധി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായ സി.ജെ.പി നേതാക്കൾ മാർച്ചിൽ നിന്ന് വിട്ടുനിന്നു. ജാമ്യ ഉപാധിയുടെ ഭാഗമായി സമാധാന ബോണ്ട് നൽകിയ സാഹചര്യത്തിൽ മാർച്ചിൽ പങ്കെടുത്താൽ വീണ്ടും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് സി.ജെ.പി നേതാക്കൾ താത്കാലികമായി മാറിനിന്നത്.




Feedback and suggestions