യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയ്ശങ്കർ ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ പ്രധാന ചർച്ചാവിഷയം പശ്ചിമേഷ്യൻ സംഘർഷം


20, October, 2026
Updated on 20, October, 2026 9


പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കടുത്ത ആശങ്കാജനകമാണെന്ന് ജയ്ശങ്കർ വ്യക്തമാക്കി. മുംബൈയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു. യുഎഇ മന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്.മേഖലയിലെ സംഘർഷങ്ങൾക്കിടയിലും വ്യാപാരവും ഊർജ്ജ വിതരണവും തടസ്സങ്ങളില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു വന്നു. ഗൾഫ് രാജ്യങ്ങളിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു. യുഎഇയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ യുഎഇ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ജയ്ശങ്കർ നന്ദി അറിയിക്കുകയും ചെയ്തു.ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരുരാജ്യങ്ങളുടെയും വാണിജ്യ ബന്ധം പുതിയ ഉയരങ്ങളിലെത്തിച്ചതായി നേതാക്കൾ വിലയിരുത്തി. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ ധാരണയായി. ആഗോളതലത്തിലെ പുതിയ വെല്ലുവിളികളെ നേരിടാൻ ഇരുരാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.




​

















Feedback and suggestions