ഡൽഹിയിൽ പ്രതിഷേധക്കടൽ! രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ എഫ്‌ഐആർ, പ്രമുഖ നേതാക്കൾ കസ്റ്റഡിയിൽ


10, October, 2026
Updated on 10, October, 2026 5


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെത്തുടർന്ന് ഡൽഹിയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുന്നു. ഒക്ടോബർ 2 മുതൽ ആരംഭിച്ച പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ മാത്രം മൂന്ന് എഫ്‌ഐആറുകളാണ് ചുമത്തിയിട്ടുള്ളത്.


ഡൽഹിയിലെ 37 പ്രശ്നസാധ്യതയുള്ള മേഖലകളുടെ സുരക്ഷാ ചുമതല മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിഭജിച്ചു നൽകി. പോലീസിനും സൈനിക അർദ്ധസൈനിക വിഭാഗങ്ങൾക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെക്കൂടി ക്രമസമാധാന പാലനത്തിനായി രംഗത്തിറക്കിയിട്ടുണ്ട്.

സിജെപി സമരത്തിന് പിന്തുണ അറിയിക്കാനെത്തിയ സി.പി.എം, എ.എ.പി പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ പിണറായി വിജയൻ, എം.എ. ബേബി, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാളിനെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.വിമാനത്തിനുള്ളിൽ വെച്ച് അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുത്തു. ജന്തർമന്തറിലേക്ക് തിരിക്കാനിരുന്ന ധ്രുവ് റാഠിയെ വീട്ടിൽ നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ക്രമസമാധാന ലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനായി ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാറിന്റെ നേതൃത്വത്തിൽ 600 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി 57 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ജന്തർ മന്തറിന് ചുറ്റുമുള്ള മേഖലകളിൽ ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ ടാക്സി സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ നിരോധിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. നേതാക്കളെ കസ്റ്റഡിയിലെടുത്താലും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സിജെപി അറിയിച്ചിട്ടുള്ളത്.




Feedback and suggestions