28, November, 2026
Updated on 28, November, 2026 4
തിരുവനന്തപുരം: വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾക്കും കലാപ്രതിഭകൾക്കും
മാറ്റുരയ്ക്കാൻ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണരുന്നു. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന കലോത്സവം ആവേശകരവും മികവുറ്റതുമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
കലയുടെ വൈവിധ്യങ്ങളും സംസ്കാരത്തിന്റെ സൗന്ദര്യവും ഒത്തുചേരുന്ന ഈ മഹോത്സവം വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം സൗഹ്യദത്തിന്റെയും കൂടിയായിരിക്കും. സഹവർത്തിത്വത്തിന്റെയും വലിയൊരു വേദി
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മത്സരവേദികളുടെ ക്രമീകരണം, രജിസ്ട്രേഷൻ, ഭക്ഷണം, ഗതാഗതം, താമസം, ആരോഗ്യപരിചരണം, മുന്നൊരുക്കങ്ങൾ നടത്തി. സുരക്ഷ തുടങ്ങിയ മേഖലകളിൽ ആവശ്യമായ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മികച്ച അവസരമൊരുക്കുന്നതിനും കലോത്സവത്തെ ജനകീയ ഉത്സവമാക്കി മാറ്റുന്നതിനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കും.
കലോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും പൊതുസമൂഹത്തിലെത്തിക്കുന്നതിന് മാധ്യമങ്ങളുടെ സജീവമായ സഹകരണം സംഘാടക സമിതി അഭ്യർഥിക്കുന്നു.
പരിപാടികൾക്ക് 2026 നവംബർ 30 തിങ്കളാഴ്ച തുടക്കമാകും. രാവിലെ 8.30ന് ജനറൽ കൺവീനർ ആർ. ബിജു പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും. തുടർന്ന് രാവിലെ 9 മണി മുതൽ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ജിസ്ട്രേഷനും 9.30 മുതൽ രചനാ മത്സരങ്ങളും നടക്കും.
വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേയർ ശ്രീ. വി.വി. രാജേഷ് അധ്യക്ഷത വഹിക്കും. ജനറൽ കൺവീനറും തിരുവനന്തപുരം ഡി.ഡി.ഇയുമായ ശ്രീ. ആർ.ബിജു സ്വാഗതം ആശംസിക്കും. ആറ്റിങ്ങൽ എം.പി. ശ്രീ. അടൂർ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുക്കും. നെയ്യാറ്റിൻകര എം.എൽ.എഎൻ. ശക്തൻ, കോവളം എം.എൽ.എ. അഡ്വ. വിൻസെന്റ് എം.എൽ.എ സി.കെ ഹരിന്ദ്രൻ, അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ, കാട്ടാക്കട എം.എൽ.എ. എം.ആർ. ബൈജു, നേമം എം.എൽ.എ.രാജീവ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, മറ്റു അധ്യാപകരും ജനപ്രതിനിധികളും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
തുടർന്ന് വിദ്യാർത്ഥികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾക്ക് മത്സരങ്ങളും വേദിയൊരുക്കുന്ന കലോത്സവത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും. കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന 4㎡ വിവിധ മത്സരങ്ങൾക്കും കല കലാപരിപാടികൾക്കും ഡിസംബർ സമാപനമാകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ശ്രീമതി ആശാനാഥ് ജി.എസ്. അധ്യക്ഷത വഹിക്കും. റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്രീ. ജോയ് ഓലത്താനി സ്വാഗതം ആശംസിക്കും. തിരുവനന്തപുരം ലോക്സഭാംഗം ഡോ. ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ശ്രീമതി പ്രിയ കെ. നായർ സമ്മാന വിതരണം നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികളായ ശ്രീ. ജി.ആർ. അനിൽ (നെടുമങ്ങാട്), (ശ്രീ. വി. മുരളീധരൻ (കഴക്കൂട്ടം), ശ്രീ. സുധീർഷ പാലോട് (വാമനപുരം), ശ്രീമതി രമ്യ ഹരിദാസ് (ചിറയിൻകീഴ്), ശ്രീമതി ഒ.എസ്. അംബിക (ആറ്റിങ്ങൽ) എന്നിവർ ആശംസകൾ അറിയിക്കും.
കലോത്സവ വേദികളിലേക്ക് ഇനി വിരൽത്തുമ്പിൽ വഴികാട്ടി; സഹായിയായി മൊബൈൽ ആപ്പും
തിരുവനന്തപുരം: അറുപത്തിയഞ്ചാമത് തിരുവനന്തപുരം റവന്യൂ ജില്ലാ
സ്കൂൾ കലോത്സവത്തിൽ രക്ഷിതാക്കൾക്കും കലോത്സവവുമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്കും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് സഹായി ഒരുക്കി. അനായാസം
കലോത്സവത്തിന്റെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ആപ്പ്, പരിപാടികളിലേക്കും എത്തുന്നവർക്ക് കലോത്സവ വേദികളിലേക്കും ഏറെ പ്രയോജനകരമാകും.വിവരങ്ങൾക്കായി വിവിധ ഓഫീസുകളെയും സംഘാടകരെയും നിരന്തരം ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാക്കി, ആവശ്യമായ കാര്യങ്ങൾ മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
വഴി കലോത്സവത്തിന്റെ E59 വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനും ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും സൗകര്യമുണ്ട്. പ്രത്യേകിച്ച് മത്സരാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിവിധ വേദികളിലെത്തുന്ന പൊതുജനങ്ങൾക്കും കലോത്സവത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിയാൻ ഈ ഡിജിറ്റൽ സംവിധാനം സഹായകമാകും. വാർത്താശേഖരണത്തിനും വിവരങ്ങൾ മാധ്യമപ്രവർത്തകർക്കും കൈമാറുന്നതിനും സാങ്കേതികവിദ്യയുടെ ഈ ഉപയോഗം ഏറെ പ്രയോജനപ്പെടും.
സാങ്കേതികവിദ്യയെ കലോത്സവത്തിന്റെ സംഘാടനവുമായി ഫലപ്രദമായി കൂട്ടിയിണക്കുന്ന ഈ സംരംഭം, പരമ്പരാഗത കലോത്സവ അനുഭവത്തിന് ഡിജിറ്റൽ കാലത്തിന്റെ പുതുമ പകരുന്നതാണ്. വിവരങ്ങൾക്കായുള്ള അലച്ചിൽ കുറച്ച് കൂടുതൽ സുഗമവും ജനസൗഹ്യദവുമായ കലോത്സവ സഹായിയിലൂടെ അന്തരീക്ഷം ഒരുക്കാൻ മൊബൈൽ ആപ്പ് ലക്ഷ്യമിടുന്നു.കലോല്സവത്തിന്റെ പബ്ലിസിറ്റി & മിഡിയ ചുമതലയുളള കേരളാ അറബിക് ടിച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഐ.ടി. വിംഗ് ആണ് ആപ്പ് തയ്യാറാക്കിയത്.ജനറൽ കൺവീനർ തിരുവനന്തപുരം ഡി.ഡി.ഈ. ആർ. ബിജു ആപ്പ് പ്രകാശനം ചെയ്തു.
മൊബൈൽ ഫോണിൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറന്നോ, ക്യൂ.ആർ. കോഡ് സ്കാൻ ചെയ്തോ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ആപ്പ് ലിങ്ക്:
https://svgcampaignlab-debug.github.io/TVM-Kalolsavam-
2026/
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1.ആർ. ബിജു (DDE തിരുവനന്തപുരം ജനറൽ കൺവീനർ)
2. പി.കെ. സെക്കരിയ്യ (കൺവീനർ മീഡിയ)
3. മുജീബ് റഹ്മാൻ. എ.എച്ച് (ജോ.കൺവീനർ മീഡിയ)