IFFK 2026 പുതുമകളാൽ ശ്രദ്ധേയമാവുന്നു. 15000 - ത്തോളം വരുന്ന പ്രേക്ഷകർക്ക് 17- ഓളം തീയേറ്ററുകളിലായാണ് പ്രദർശനം. മികച്ച സിനിമകൾ കാണുവാൻ നീണ്ട വരി തന്നെ ഉണ്ടാകും. റിസർവേഷൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർണ്ണമാവുമ്പോഴാണ് റിസർവേഷൻ കിട്ടാത്തവരുടെ വരി നീളുന്നത്. ഏറെ നേരം വരിയിൽ നിന്നാലും ഒടുവിൽ പ്രവേശനം കിട്ടാതെ വരുന്നത് പതിവാണ്. അതോടെ പ്രേക്ഷകർ അസ്വസ്ഥരാവും . ഇത് എല്ലാ മികച്ച സിനിമകൾക്കും സംഭവിക്കാറുള്ളതാണ്.ഇതിനൊരു പരിഹാരമാണ് കൂടുതൽപേർക്ക് ഇരിപ്പിടമുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിലെ രാത്രിപ്രദർശനം. മികച്ച സിനിമകൾ കാണാനെത്തുന്നവർക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല.
പുലർച്ചെയും (Early Morning Show)അർദ്ധരാത്രിയിലും അതിനു ശേഷവും (late night show ) തിരക്കേറിയ സിനിമകൾ വീണ്ടും പ്രദർശിപ്പിക്കും. കാണികൾ നിരാശരാവില്ല. എല്ലാ സിനിമകളും എല്ലാവർക്കും കാണാനാവില്ല. അതിനാൽ ഡെലിഗേറ്റുകൾ പരസ്പരം കൈമാറുന്ന അഭിപ്രായപ്രകാരം മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പ് അവർക്കിടയിൽ ഉണ്ടാകും. അവിടെ തിരക്കും കൂടും. ഇനിമുതൽ തിരക്കേറിയ സിനിമകൾ വീണ്ടും നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നതോടെ ചലച്ചിത്രമേള പ്രേക്ഷക സൗഹൃദമാവും.