IFFK 2026 ലെ പ്രേക്ഷകർക്കുള്ള ഡെലിഗേറ്റ് പാസ് രജിസ്ട്രേഷൻ നവംബർ 25 ന് ആരംഭിക്കും. ഓൺലൈനായും ടാഗോറിലെ ഫെസ്റ്റിവൽ ഓഫീസിൽ നേരിട്ടും പണമടച്ച് പേര് രജിസ്റ്റർ ചെയ്യാം. 1000 രൂപയോടൊപ്പം നികുതി 180 രൂപയും ചേർത്ത് 1180 അടയ്ക്കണം. ഓരോ ഷോയ്ക്കും 30 സീറ്റുകൾ സീനിയർ സിറ്റിസൺസ്, ഫിലിം സൊസൈറ്റി, ഫിലിം ഇൻഡസ്ട്രി വിഭാഗത്തിന് പ്രത്യേകം നീക്കിവെയ്ക്കും . സീനിയർ സിറ്റിസൺസ്, ഫിലിം സൊസൈറ്റി, ഇൻഡസ്ട്രി വിഭാഗങ്ങൾക്ക് ഓൺലൈനിൽ പ്രത്യേകം സീറ്റ് റിസർവേഷൻ ഉണ്ടായിരിക്കും. 17 - ഓളം തിയേറ്ററുകളിൽ പ്രദർശനം നടക്കും. വിവിധ വിഭാഗങ്ങൾക്ക് ഡെലിഗേറ്റ് പാസ് വ്യത്യസ്തമാണ്. സിനിമകൾ കാണാൻ ഓൺലൈൻ റിസർവേഷൻ ആരംഭിക്കുമ്പോൾ മുൻവർഷങ്ങളിലെ പോലെ ഹാങ്ങ് ആവാതിരിക്കാൻ സോഫ്റ്റ്‌വെയർ സംവിധാനം സി - ഡിറ്റ് വിപുലീകരിക്കും.