26, November, 2026
Updated on 26, November, 2026 9
കോഴിക്കോട് വ്യത്യസ്ത സംഭവങ്ങളിലായി ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളയിൽ, തിരുവങ്ങൂർ എന്നിവിടങ്ങളിലാണ് 19 വയസ്സുകാരനും 35 വയസ്സുകാരനും മരിച്ചത്. ഏകദേശം രണ്ട് മണിക്കൂറിനിടെയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. സംഭവത്തെത്തുടർന്ന് കോഴിക്കോട്–മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം അൽപസമയം തടസ്സപ്പെട്ടു.തിരുവനന്തപുരം നോർത്തിൽനിന്നുള്ള അമൃത്സർ എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷൻ വിട്ടതിന് പിന്നാലെയാണ് വെള്ളയിൽ സ്റ്റേഷന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചത്. ഇതിന് പിന്നാലെ 15 കിലോമീറ്ററോളം അകലെ തിരുവങ്ങൂർ റെയിൽവേ ഗേറ്റിന് സമീപം വൈകിട്ട് 6.50-ഓടെ മറ്റൊരാളും ട്രെയിൻ തട്ടി മരിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. രണ്ട് സംഭവങ്ങളിലും മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.