ചക്കക്കൊമ്പനെ തളയ്ക്കാൻ ദൗത്യം തുടങ്ങി; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്‌കൂളുകൾക്ക് അവധി


25, November, 2026
Updated on 25, November, 2026 9


മൂന്നാർ :ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിലും ദൗത്യമേഖലയോട് ചേർന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.നാല് വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ആനയെ തളയ്ക്കുന്നതിനായി വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളെയും ദൗത്യത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് കലക്ടർ നിർദേശിച്ചു. ആനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടി നിൽക്കരുത്. വനം, പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
















































Feedback and suggestions