ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ടു


27, November, 2026
Updated on 27, November, 2026 6



​കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനമായി. സർവകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പിഎസ്‌സി മുഖേന നടത്തുന്നത്.

​നിലവിലുള്ള പിഎസ്‌സി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. തീരുമാനത്തോടെ റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമന സാധ്യത തെളിഞ്ഞു.

​സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണുള്ളത്. പിഎസ്‌സിക്ക് വിട്ട 36 തസ്തികകൾ ഒഴികെയുള്ള ബാക്കി നിയമനങ്ങൾ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തുടരും.




Feedback and suggestions