മോദി എന്റെ സുഹൃത്താണെന്ന് പറയുന്നതിൽ അഭിമാനം' ; സംയുക്ത വാർത്താ സമ്മേളനവുമായി പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്


22, October, 2026
Updated on 22, October, 2026 4


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ സുഹൃന്നെന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും പോളണ്ടും തമ്മിൽ യാതൊരുവിധ താൽപ്പര്യ സംഘർഷങ്ങളും നിലവിലില്ലെന്നും അന്താരാഷ്ട്ര കാര്യങ്ങളിൽ ഇന്ത്യ നൽകുന്ന സംഭാവനകളെ പോളണ്ട് വളരെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




കഴിഞ്ഞ കുറച്ചുകാലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായി മുന്നേറുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാംനഗറിലെയും കൊൽഹാപൂരിലെയും രാജാക്കന്മാർ ആയിരക്കണക്കിന് പോളിഷ് കുടുംബങ്ങൾക്ക് അഭയം നൽകിയ ചരിത്രപരമായ ബന്ധം ഇരു രാജ്യങ്ങൾക്കുമിടയിലുണ്ട്. ഈ സാഹോദര്യത്തിന്റെയും മാനവികതയുടെയും ശക്തമായ അടിത്തറയിലാണ് ഇന്ത്യ-പോളണ്ട് സൗഹൃദം നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകിയതായി ഇരു നേതാക്കളും പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കാൻ ഔദ്യോഗിക ചർച്ചകളിൽ ധാരണയായിട്ടുണ്ട്. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ പോളണ്ട് പ്രധാനമന്ത്രി രാജ്ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.





Feedback and suggestions