21, October, 2026
Updated on 21, October, 2026 7
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോള്‍ രൂപത്തിനും വ്യക്തിപരമായ വിശ്വസ്തതയ്ക്കും പകരം കഴിവുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ട്രംപിന്റെ ആദ്യ പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍. കാറ്റി സക്കറിയയുടെ നിയമനവും പുറത്താക്കലും സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് സ്പൈസറുടെ പ്രതികരണം. ഉയര്‍ന്ന പ്രാധാന്യമുള്ള പദവിയില്‍ അഞ്ച് ദിവസം മാത്രമാണ് സക്കറിയയ്ക്ക് തുടരാനായത്. ഈ സ്ഥാനത്തേക്ക് പുതിയ ആളെ തിരഞ്ഞെടുക്കുമ്പോള്‍ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പ്രാപ്തിയാണ് പ്രധാനമായി പരിഗണി ക്കേണ്ടതെന്നും അദ്ദേഹം ട്രംപ് ഭരണകൂടത്തോട് നിര്‍ദേശിച്ചു.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ മുതിര്‍ന്ന ആശയവിനിമയ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന സക്കറിയയെ കരോലിന് ലീവിറ്റിന് പകരമായാണ് നിയമിച്ചത്. എന്നാല്‍ സക്കറിയയുടെ ആദ്യ വാര്‍ത്താസമ്മേളനം നേരത്തേ അവസാനിപ്പിച്ചതും സംസാരിക്കു ന്നതിനിടെ കടലാസില്‍നിന്ന് വായിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു. പിന്നാലെയാണ് പദവിയില്‍ അഞ്ച് ദിവസം മാത്രം പൂര്‍ത്തിയാക്കി അവര്‍ പുറത്തായത്.
ഓസ്ട്രേലിയന്‍ മാധ്യമമായ ന്യൂസ്24-ന് നല്കിയ അഭിമുഖത്തിലാണ് സ്പൈസര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. . ട്രംപ് തന്റെ നയങ്ങളെ പിന്തുണയ്ക്കുകയും കാഴ്ചയ്ക്ക് ആകര്ഷകത്വമുള്ളവരായിരിക്കുകയും ചെയ്യുന്നവരെയാണോ തിരഞ്ഞെടുക്കുന്നതെന്നും പകരം ജോലിയില്‍ മികവുള്ളവരെ പരിഗണിക്കേ ണ്ടതല്ലേയെന്നും ബോള്‍ട്ട് ചോദിച്ചു. സക്കറിയയെ പിന്തുണച്ച സ്പൈസര്‍, ‘അമേരിക്ക ഫസ്റ്റ്’ നയത്തിനായി അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ രൂപവും വിശ്വസ്തതയും ജോലിയുടെ ഏകദേശം 20 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഘടകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് പ്രസിഡന്റിനും വൈറ്റ് ഹൗസിനും മുന്നറിയിപ്പ് നല്‍കുന്നതായും സ്പൈസര്‍ പറഞ്ഞു.
മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പ്രായോഗികവും ഭരണപരവുമായ ഉത്തരവാദിത്തങ്ങളും പ്രസ് സെക്രട്ടറി സ്ഥാനത്തിന് നിര്‍ണായകമാണെന്ന് സ്പൈസര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവില്ലാത്തവര്‍ക്കും വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകിയ പരിചയമില്ലാത്തവര്‍ക്കും ഈ പദവി അനുയോജ്യമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ ആവശ്യകതകള്‍ മനസ്സിലാക്കിയ ശേഷമേ സ്ഥാനത്തേക്ക് എത്താവൂ. സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയുന്നതും പ്രധാനമാണെന്ന് സ്പൈസര്‍ കൂട്ടിച്ചേര്‍ത്തു.2017 ജൂലൈയില്‍ ട്രംപിന്റെ പ്രസ് സെക്രട്ടറി സ്ഥാനം രാജിവെച്ച സ്പൈസര്‍ ആറുമാസത്തോളമാണ് ആ പദവിയില്‍ പ്രവര്‍ത്തിച്ചത്. 27 വര്‍ഷത്തെ സൈനിക സേവനപരിചയമുണ്ടായിരുന്നിട്ടും തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സമ്മര്‍ദമേറിയ ജോലിയായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമെന്ന് അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചിരുന്നു. മാധ്യമങ്ങളെ നേരിടുക, ഭരണകൂടത്തിന്റെ നിലപാടുകള്‍ വിശദീകരിക്കുക, നിരന്തരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഈ പദവിയെ വെല്ലുവിളി നിറഞ്ഞതാക്കുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം സക്കറിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്