ഡോണൾഡ് ട്രംപിനെ വധിക്കാൻ പദ്ധതിയില്ലെന്ന് ഇറാൻ പ്രസിഡന്റ്; മൊജ്തബ ഖമനേയി ആരോഗ്യവാനെന്ന് വെളിപ്പെടുത്തൽ


25, September, 2026
Updated on 25, September, 2026 7


ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പേജർ ഉപകരണം ഉയർത്തിക്കാട്ടി ലെബനനിലെ കൂട്ടക്കൊലയെ വീണ്ടും ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ലെബനനിൽ പതിനായിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് സാധാരണക്കാരനടക്കം നിരവധി പേർ കൊല്ലപ്പെട്ട സംഭവം ഓർമിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം.

"ബീപ്പറുകൾ ഓർമയുണ്ടോ? ഹിസ്ബുള്ള എന്തായാലും അത് ഓർക്കുന്നുണ്ടാകും" എന്ന് ഹിസ്ബുള്ളയെയും ലെബനനിലെ ജനങ്ങളെയും പരിഹസിക്കുന്ന രീതിയിലായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ പരാമർശം.

മേഖലയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങളെ ന്യായീകരിച്ച നെതന്യാഹു, തങ്ങൾ ഏഴു ശക്തികളോടാണ് യുദ്ധം ചെയ്യുന്നതെന്ന് അവകാശപ്പെട്ടു. ഇറാനെതിരെയുള്ള യുദ്ധപ്രഖ്യാപനം ആവർത്തിച്ച അദ്ദേഹം, ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്നും ഭീഷണിപ്പെടുത്തി. ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെയുള്ള സൈനിക ആക്രമണങ്ങളെ ന്യായീകരിച്ചതിനൊപ്പം, ഇസ്രയേലിന്റെ നയങ്ങളെ വിമർശിച്ച തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കെതിരെയും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.

പ്രതിനിധികളുടെ ബഹിഷ്കരണം

അതേസമയം, യുഎൻ പൊതുസഭയിൽ നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. നെതന്യാഹു പ്രസംഗപീഠത്തിലേക്ക് എത്തിയതോടെ വിവിധ ലോകരാജ്യങ്ങളുടെ ഡസൻകണക്കിന് പ്രതിനിധികൾ ഹാളിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഇതോടെ സഭയിലെ ബഹുഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ടായി.ഇസ്രയേലിന്റെ സൈനിക നടപടികൾക്കും അധിനിവേശത്തിനുമെതിരെ ആഗോളതലത്തിൽ ഉയരുന്ന ശക്തമായ പ്രതിഷേധത്തിന്റെ പ്രതിഫലനമായാണ് യുഎൻ പൊതുസഭയിലെ ഈ കൂട്ടബഹിഷ്കരണം വിലയിരുത്തപ്പെടുന്നത്.





Feedback and suggestions