മിഡിൽ ഈസ്റ്റിൽ പുകഞ്ഞ് സംഘർഷം; ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു


23, October, 2026
Updated on 23, October, 2026 3



സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ വീണ്ടും തടസ്സങ്ങളുണ്ടാകുമെന്ന ആശങ്ക ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 58 സെന്റ് വർധിച്ച് 113.75 ഡോളറിലും, യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 66 സെന്റ് വർധിച്ച് 100.13 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദിയും യമനിലെ ഹൂതികളും തമ്മിലുള്ള പോരാട്ടം ശക്തമായതിനെ തുടർന്ന് ദഹ്റാനിലെ ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാൻ സൗദി നിർദ്ദേശം നൽകിയിരുന്നു. പേർഷ്യൻ ഉൾക്കടലിലെ സംഘർഷാവസ്ഥ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ഭയം വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ചെങ്കടലിന്റെ കവാടമായ ബാബ് എൽ-മന്ദെബിലേക്ക് ഹൂതികൾ നീങ്ങിയതോടെ സൗദി സഖ്യസേനയുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇതിനുപുറമേ, ലിബിയയിലെ ഹമാദ, തഹാര എണ്ണപ്പാടങ്ങളിൽ നിന്നുള്ള പൈപ്പ്‌ലൈൻ വാൽവ് അടച്ചതിനെ തുടർന്ന് അവിടെ ഉൽപ്പാദനം കുറഞ്ഞതും എണ്ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ആക്രമണങ്ങൾ തുടർന്ന് വിതരണം വൈകിയാൽ എണ്ണവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.












Feedback and suggestions