ഡ്രോൺ യുഗത്തിൽ അതിർത്തി ഭേദിക്കാനാവില്ല!’; 6000 കി.മീ സ്മാർട്ട് അതിർത്തി സുരക്ഷയുമായി ഇന്ത്യ


5, September, 2026
Updated on 5, September, 2026 1



ആറുപതിറ്റാണ്ടോളമായി മുൾവേലികളും കാവൽപ്പുരകളും മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യയുടെ അതിർത്തി സംരക്ഷണ തന്ത്രത്തിൽ വൻ അഴിച്ചുപണി. പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ 6000 കിലോമീറ്ററോളം വരുന്ന ഭാഗത്ത് കടന്നുകയറ്റം അസാധ്യമാക്കുന്ന 'സ്മാർട്ട് ബോർഡർ ഗ്രിഡ്' ഇന്ത്യ സജ്ജമാക്കുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള മയക്കുമരുന്ന്-ആയുധ കടത്തും കടന്നുകയറ്റവും ചെറുക്കാൻ എഐ അധിഷ്ഠിത സെൻസറുകൾ, ഡ്രോൺ റഡാറുകൾ, തെർമൽ ക്യാമറകൾ എന്നിവ ഉൾപ്പെടുത്തിയുള്ള മൂന്ന് തലങ്ങളുള്ള സുരക്ഷാ സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്നത്.


ഇതിനൊപ്പം അതിർത്തി കടന്നുള്ള ഭീഷണികൾ നേരിടാൻ റഷ്യയുടെ പക്കൽ നിന്നും അത്യാധുനിക 'എസ്-500 പ്രൊമേത്യൂസ്' മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ചൈനയുടെ വികസിത ബാല്ലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈൽ നിരയെ പ്രതിരോധിക്കാൻ നിലവിലുള്ള എസ്-400 സംവിധാനത്തിന് മുകളിലൊരു കവചമായിട്ടാണ് എസ്-500 പരിഗണിക്കുന്നത്. കൂടാതെ തദ്ദേശീയമായി നിർമ്മിച്ച അർജുൻ മാർക്ക്-1 ടാങ്കുകളുടെ വിപുലമായ അറ്റകുറ്റപ്പണികളും നവീകരണവും ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ ആരംഭിച്ചിട്ടുണ്ട്.





Feedback and suggestions