26, June, 2026
Updated on 26, June, 2026 2
മധ്യേഷ്യൻ മേഖലയിൽ തങ്ങളുടെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് ചെറിയ വെല്ലുവിളിയെയും വകവരുത്താൻ മടിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ വീണ്ടും സൈനിക വീര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. അയൽ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ കൈയേറി ഇസ്രയേൽ നടത്തുന്ന യുദ്ധവിമാനങ്ങളുടെ അനാവശ്യ സാന്നിധ്യം തങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് ഇറാൻ കണക്കാക്കുന്നത്. ജൂൺ 26ന് പുറപ്പെടുവിച്ച അതീവ ഗുരുതരമായ സൈനിക മുന്നറിയിപ്പിലൂടെ, മേഖലയിലെ ഇറാന്റെ സ്വാധീനത്തെയും സുരക്ഷയെയും ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
തങ്ങളുടെ മേഖലയിൽ അശാന്തി പടർത്തുന്ന ഇസ്രയേലിനെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്തമുള്ളത് അമേരിക്കയ്ക്കാണെന്ന് ഇറാൻ ശക്തമായി വാദിക്കുന്നു. ജൂത രാഷ്ട്രത്തിന്റെ അധിനിവേശ നയങ്ങൾക്ക് പച്ചക്കൊടി കാട്ടുന്ന അമേരിക്കയുടെ നിലപാടുകൾ ഇനി വച്ചുപൊറുപ്പിക്കില്ല. തങ്ങളുടെ പ്രവിശ്യയിൽ സമാധാനം തകർക്കുന്ന രീതിയിൽ ഇസ്രയേൽ നടത്തുന്ന ഈ വ്യോമ പ്രകോപനങ്ങൾക്ക് പിന്നിൽ അമേരിക്കയുടെ തണലുണ്ടെന്നും അതിന് വെള്ളപൂശാൻ ശ്രമിച്ചാൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും ഇറാൻ ഓർമ്മിപ്പിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്റെ അഭിമാന സൈനിക വിഭാഗമായ ഐആർജിസി സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് ഈ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. ലോകത്തെ ഏത് വൻശക്തിയെയും വെല്ലുവിളിക്കാൻ തക്ക ആയുധബലമുള്ള ഐആർജിസി, അമേരിക്കയ്ക്ക് തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേൽ ഭരണകൂടത്തെ നിലയ്ക്കു നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇറാൻ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യസ്ഥതയുടെയും നയതന്ത്രത്തിന്റെയും നാളുകൾ കഴിഞ്ഞുവെന്ന സൂചനയാണ് ഈ സൈനിക പ്രസ്താവന നൽകുന്നത്.
ഇറാനോട് ചേർന്നുകിടക്കുന്ന ചില അയൽ രാജ്യങ്ങളുടെ ആകാശത്തിലൂടെ ഇസ്രയേൽ സൈനിക വിമാനങ്ങൾ നിരന്തരമായി പറക്കുന്നത് കേവലമൊരു പരിശീലനമല്ല, മറിച്ച് ഇറാന്റെ ദേശീയ സുരക്ഷയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഇറാൻ തിരിച്ചറിയുന്നു. ഈ പറക്കൽ പാതകൾ തങ്ങളെ ലക്ഷ്യം വെച്ചുള്ള “അപകടകരമായ പ്രവൃത്തി” ആയി പ്രഖ്യാപിച്ചുകൊണ്ട്, തങ്ങളുടെ റഡാർ പരിധിക്കുള്ളിൽ വരുന്ന ഏത് ശത്രുവിമാനത്തെയും വെണ്ണീറാക്കാനുള്ള ശേഷി ഇറാനിയൻ പ്രതിരോധ നിരയ്ക്കുണ്ടെന്ന് അവർ പരസ്യമായി ഓർമ്മിപ്പിച്ചു.
“അമേരിക്കയ്ക്ക് ഇസ്രയേൽ ഭരണകൂടത്തെ നിയന്ത്രിക്കാനും കഴിയുന്നില്ലെങ്കിൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അവർക്കെതിരായ ഒരു ഭീഷണിയും സഹിക്കില്ല,” എന്ന ഐആർജിസിയുടെ വാക്കുകൾ വരാനിരിക്കുന്ന വലിയ സൈനിക നീക്കങ്ങളുടെ മുന്നോടിയാണ്. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾക്ക് മുന്നിൽ ഭയന്നുനിൽക്കുന്ന ചരിത്രം ഇറാന് ഇല്ല. തങ്ങളുടെ മണ്ണിലേക്ക് ഒരു ചെറിയ സ്പർശനം ഉണ്ടായാൽ പോലും അതിന് കനത്ത വില നൽകേണ്ടി വരുമെന്നും, അതിനായി ഏകപക്ഷീയമായ സൈനിക നടപടിയെടുക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്നും ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു.ശ്രമിക്കുന്ന ഇസ്രയേലിന്റെ തന്ത്രങ്ങളെ തങ്ങളുടെ ശക്തമായ രഹസ്യാന്വേഷണ വിനിമയത്തിലൂടെ ഇറാൻ ഇതിനകം തകർത്തു കഴിഞ്ഞു. സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ സാമ്രാജ്യത്വ ശക്തികളെ തുരത്താനും ഇസ്ലാമിക് റിപ്പബ്ലിക് പൂർണ്ണ സജ്ജമാണ്.