25, June, 2026
Updated on 25, June, 2026 103
വെനസ്വേലയിൽ വൻ നാശനഷ്ടം വിതച്ച വിനാശകരമായ ഇരട്ട ഭൂചലനങ്ങളിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തമുഖത്തുള്ള വെനസ്വേലൻ ജനതയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഭാരതം തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വ്യാഴാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തന്റെ അനുശോചന സന്ദേശം പങ്കുവെച്ചത്. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി വെനസ്വേലൻ സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ഈ പ്രയാസകരമായ സമയത്ത് ദുരന്തബാധിതരായ എല്ലാവർക്കും ഒപ്പം ഇന്ത്യ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.