25, June, 2026
Updated on 25, June, 2026 1
അന്താരാഷ്ട്ര വേദിയിൽ ഖാലിസ്ഥാനി ഭീകരവാദത്തെയും അവർക്ക് കുടപിടിക്കുന്ന കനേഡിയൻ ഭരണകൂടത്തെയും തുറന്നുകാട്ടിയ ഭാരതത്തിന്റെ ഉറച്ച ദേശീയ നിലപാടുകൾക്ക് ഒടുവിൽ വൻ വിജയം. 1985-ൽ 329 നിരപരാധികളുടെ ജീവനെടുത്ത എയർ ഇന്ത്യ 'കനിഷ്ക' വിമാനം ബോംബ് വെച്ച് തകർത്തത് കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരാണെന്ന് നാല് പതിറ്റാണ്ടിന് ശേഷം കാനഡയുടെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസിയായ സി.എസ്.ഐ.എസ് (CSIS) ആദ്യമായി പരസ്യമായി സമ്മതിച്ചു. വിമാനാക്രമണം നടന്ന അന്ന് മുതൽ ഇത് ഖാലിസ്ഥാൻ ഭീകര സംഘടനയായ 'ബബ്ബർ ഖൽസ'യുടെ ആസൂത്രിത ഭീകരാക്രമണമാണെന്ന് ഭാരതം ആവർത്തിച്ച് വ്യക്തമാക്കിയതായിരുന്നു. എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഭാരതവിരുദ്ധ ശക്തികളെ പ്രീതിപ്പെടുത്താനുമായി ഇത്രയും കാലം ഈ സത്യം മൂടിവെച്ച കാനഡയ്ക്ക്, ഒടുവിൽ നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര സമ്മർദ്ദങ്ങൾക്ക് മുന്നിൽ കടുത്ത കുറ്റസമ്മതം നടത്തേണ്ടി വന്നിരിക്കുകയാണ്.