ഇറാന് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കും കഴിയില്ല: അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍


24, July, 2026
Updated on 24, July, 2026 2


ടെഹ്‌റാന്‍: ഇറാന് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കും എണ്ണ വില്‍ക്കാന്‍ കഴിയില്ലെന്ന ഭീഷണിയുമംാി ഇറാന്‍. അമേരിക്കയ്ക്കും അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. ഹോര്‍മൂസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കയറ്റുമതിക്ക് ആരെങ്കിലും തടയിടാന്‍ ശ്രമിച്ചാല്‍ പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യത്തിനും എണ്ണ വില്‍ക്കാന്‍ കഴിയില്ലെന്നും ഇറാന്‍ വ്യക്തമാക്കി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.


ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ഓരോ സംഭവത്തിനും മറുപടിയായി ഇറാനിലെ പാലമോ വൈദ്യുതി നിലയമോ അമേരിക്ക തകര്‍ക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു. തലസ്ഥാനമായ തെഹ്‌റാന് സമീപമുള്ള അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തിന് വിധേയമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അതേസമയം, ഇറാനെതിരായ തുടര്‍ച്ചയായ 12-ാം രാത്രിയിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കും സാധാരണ കപ്പല്‍ഗതാഗതത്തിനും ഭീഷണിയാകാനുള്ള ഇറാന്റെ ശേഷി കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വീണ്ടെടുക്കാനും അന്താരാഷ്ട്ര ചരക്കുകപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും നിലവിലില്ല.ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആഗോള ഊര്‍ജ വിതരണത്തിന് നിര്‍ണായകമായ ഈ കടല്‍പാത ഇപ്പോഴും വലിയ തോതില്‍ തടസ്സപ്പെട്ട നിലയിലാണ്.ഈ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുമെന്നും ഇന്ധനവില ഉയരുന്നത് അമേരിക്കയിലെ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുമെന്നുമാണ് വിലയിരുത്തല്‍. സംഘര്‍ഷത്തില്‍ കൂടുതല്‍ കടുപ്പിച്ച പ്രതികരണവുമായി ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗതതെത്തി. രാജ്യത്തിന്റെ പ്രതിരോധ നയം കണ്ണിന് കണ്ണ് എന്ന രീതിയിലാണെന്നും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കാനുള്ള രാജ്യത്തിനെതിരായ ഏത് ആക്രമണത്തിനും ശക്തവും നിര്‍ണായകവുമായ മറുപടി നല്‍കും,” അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.


.




Feedback and suggestions