23, July, 2026
Updated on 23, July, 2026 5
വാഷിംഗ്ടണ്‍: മൂന്നു മില്യണ്‍ ഡോളര്‍ വിലവരുന്ന ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൗഡറുമയാി ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍മോഷ്ടിക്കപ്പെട്ട ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൊടി കടത്തിക്കൊണ്ടുപോകുന്നതിനിയൊണ് ഇന്ത്യന്‍ വംശജനായ 31-കാരനായ ദീപക് കുമാറാണ് പെന്‍സില്‍വാനിയയില്‍ അറസ്റ്റിലായത്.ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തു.ഇയാള്‍ക്ക് കാലിഫോര്‍ണിയ സംസ്ഥാനം നല്‍കിയ കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുഅറസ്റ്റ് രേഖകള്‍ പ്രകാരം, 10 പാലറ്റ് ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൊടി കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് ദീപക് കുമാര്‍ പിടിയിലായത്.ഇതിന് മൂല്യം 2,857,500 ഡോളര്‍ (ഏകദേശം 24.5 കോടി) വരും.ടങ്സ്റ്റണ്‍ ഓക്‌സൈഡ് ഉപയോഗിക്കുന്നത്:കവചഭേദക വെടിയുണ്ടകള്‍ നിര്‍മ്മിക്കാനുംസെറാമിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഹൈടെക് ഗ്ലാസ് നിര്‍മ്മാണ എന്നിവയ്ക്കാണ് .ജപ്പാനിലെ മിത്സുബിഷി മെറ്റീരിയല്‍സ് കോര്‍പ്പറേഷന്റെ പൊടിയാണിത്. ജൂണ്‍ 24-ന് ചരക്ക് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഒരു ദിവസത്തെ വൈകിയ ശേഷമാണ് ചരക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്.
എന്നാല്‍ ജൂണ്‍ 26-ന് ശേഷം ഡ്രൈവറുമായി ബന്ധപ്പെടാന്‍ കഴിയാതായതോടെ കമ്പനി അധികൃതര്‍ പൊലീസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.ഫ്‌ലോക്ക് ക്യാമറസംവിധാനത്തിലൂടെയാണ് ജൂണ്‍ 27-ന് ദീപക് കുമാറിന്റെ ട്രക്ക് അധികൃതര്‍ കണ്ടെത്തിയത്.ടങ്സ്റ്റണ്‍ ഓക്‌സൈഡ് ചരക്ക് ദീപക് കുമാര്‍ നേരിട്ട് മോഷ്ടിച്ചതാണോ, അല്ലെങ്കില്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍ മൂലമാണോ ചരക്ക് വൈകിയത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.ഇയാള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തിയ ശേഷം കാലിഫോര്‍ണിയയിലെ മക്ഫാര്‍ലന്‍ഡിലുള്ള ഐസിഇ കസ്റ്റഡിയിലേക്ക് മാറ്റി.