അടുത്ത ആഴ്ചയോടെ പെട്രോൾ, ഡീസൽ വിലകൾ കൂടും‌‌? ഗ്യാസിന്റെ വിലയിലും ഉണ്ടാകും വർദ്ധന


9, May, 2026
Updated on 9, May, 2026 87


രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പെട്രോൾ, ഡീസൽ വിലകൾക്കൊപ്പം വീട്ടിൽ ഉപയോഗിക്കുന്ന പാചക വാതകത്തിനും വില വർദ്ധിപ്പിച്ചേക്കും . പെട്രോൾ, ഡീസൽ വില ലി​റ്ററിന് 4-5 രൂപ വരെ ഉയരും. ഗാർഹിക എൽ പിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എണ്ണവില വർദ്ധന ഉടനുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.രാജ്യത്ത് അടുത്തിടെ വാണിജ്യ സിലിണ്ടറുകളുടെ വില വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന് കാര്യമായി വിലകൂടിയിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലകൂടി വർദ്ധിക്കുന്നതോടെ രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.






Feedback and suggestions