ചൈന സാമ്പത്തീക സമ്മര്‍ദം നടത്തുന്നുവെന്നു പനാമ:പനാമയ്ക്ക് പിന്തുണയുമായി യുഎസ്


29, April, 2026
Updated on 29, April, 2026 2


വാഷിംഗ്ടണ്‍: ചൈന സാമ്പത്തീകമായി പനാമയെ സമ്മര്‍ദത്തിലാക്കുന്നു എന്ന വാര്‍ ത്തകള്‍ക്ക് പിന്നാലെ പനാമയ്ക്ക് പിന്തുണയുമായി അമേരിക്ക രംഗ ത്ത്.പാനമ കനാലിന്റെ ഇരുവശങ്ങളിലുമു ള്ള രണ്ട് പ്രധാന തുറമുഖങ്ങളുടെ നിയ ന്ത്രണം പാനമ സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് യുഎസ് പിന്തുണ പ്രഖ്യാപനം.അമേരിക്കയ്‌ക്കൊപ്പം ബൊളീവിയ, കോസ്റ്റാറിക്ക, ഗയാന, പരാഗ്വേ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ വ്യക്തമാക്കിയത്. പ്രാദേശിക സ്വാതന്ത്ര്യം വിലപേശാനാ വാത്തതാ ണെന്നും പ്രാദേശിക പരമാധികാരം, സുരക്ഷ, എന്നിവ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും പ്രസ്താവനയില്‍ പറയുന്നു.ചൈനയുടെ സാമ്പത്തിക സമ്മര്‍ദവും പനാമ പതാകയുള്ള കപ്പലുകള്‍ക്ക് നേരെയുണ്ടായ സമീപകാല നടപടികളെ കുറിച്ച് എടുത്ത് പറയുകയും ചെയ്തു.ക ഴിഞ്ഞ ദിവസമാണ് പാനമയിലെ രണ്ട് തുറമുഖങ്ങളുടെ നിയന്ത്രണം പനാമ സര്‍ക്കാര്‍ പിടിച്ചെടുത്തത്. 2021ല്‍ 25 വര്‍ഷത്തേക്ക കരാര്‍ പുതുക്കിയ കമ്പനിയുമായുള്ള കരാര്‍ ഭരണഘടനാ വിരുദ്ധമാണെന്നു പനാമ കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബാല്‍ബോവ, ക്രിസ്റ്റോബല്‍ എന്നീ ടെര്‍മിനലുകളുടെ നിയന്ത്രണം ഏറ്റെടുത്തത്. പതിറ്റാണ്ടുകളായി നിലനിന്ന നിയന്ത്രണമാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കപ്പലുകള്‍ക്ക് നേരെ ചൈന സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയത്.തുറമുഖത്തിന് നേരെയുള്ള എല്ലാ ഭീകരതയ്ക്ക് എതിരെ പ്രവര്‍ത്തിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എക്സില്‍ കുറിച്ചു.കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, ക്രെയിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള തുറമുഖത്തെ എല്ലാ വസ്തുവകകളും ഏറ്റെടുക്കാന്‍ പാനമ മാരിടൈം അതോറിറ്റിക്ക് അനുമതി ലഭിച്ചു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടുമെത്തിയതോടെ ചൈനയും അമേരിക്കയും പാനമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിന് പുതിയൊരു വഴിതിരിവ് ആയിരിക്കുകയാണ്.






Feedback and suggestions