24, April, 2026
Updated on 24, April, 2026 1
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം തുടരുന്നത് അമേരിക്കയുടെ ആയുധശേ ഖരത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടുമാസത്തോളമായി തുടരുന്ന യുദ്ധത്തിലൂടെ അമേരിക്കയുടെ നിരവധി അത്യാധുനീക മിസൈലുകള്‍ ഉള്‍പ്പെടെ യുള്ള ആയുധങ്ങള്‍ ഉപയോഗിച്ചു. ഇതി ലൂടെ അമേരിക്കന്‍ ആയുധ പ്പുരകളില്‍ വലിയ കുറവുണ്ടാക്കിയതായി പെന്റഗണ്‍ വിലയിരുത്തുന്നു.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,100 ജെഎഎസ്എസ്എം-ഇആര്‍ ക്രൂയി സ് മിസൈലുകള്‍ ഇതിനകം അമേരിക്ക ഉപയോഗിച്ചു കഴിഞ്ഞു. നിലവില്‍ യുഎസ് ശേഖരത്തില്‍ 1,500 എണ്ണം മാത്രമാണ് ശേഷിക്കുന്നതെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.കൂടാതെ 1000 ലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചു.ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 34 കോടി രൂപയാണ് ചെലവ് വരുന്നത്. 37.6 കോടി രൂപ വിലയുള്ള 1,200 പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോ ഗിച്ചു. ഇത് 2025-ല്‍ അമേരിക്ക ഉല്‍പ്പാദിപ്പിച്ച ആകെ യൂണിറ്റുകളേക്കാള്‍ കൂടുതലാണ്.അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ഇതുവരെ ഏകദേശം 28 ബില്യണ്‍ ഡോളര്‍ മുതല്‍ 35 ബില്യണ്‍ ഡോളര്‍ വരെയാണ് യുദ്ധ ത്തിനായി വന്നിട്ടുള്ള ചിലവ്. അതായത് പ്രതിദിനം 9,424 കോടി രൂപയോളം അമേരിക്ക യുദ്ധത്തിനായി മാത്രം ചിലവഴിക്കുന്നു. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ പ്രയോഗിച്ചു.38 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ 13,000-ത്തിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ വ്യക്തമാക്കി. പല ലക്ഷ്യങ്ങളും തകര്‍ക്കാന്‍ ഒന്നിലധികം തവണ ആക്രമണം നടത്തേണ്ടി വന്നതിനാല്‍ യഥാര്‍ത്ഥ ആയുധ ഉപയോഗം ഇതിലും കൂടുതലാകാമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.യുഎസ് നേവി സീല്‍ ടീം സിക്‌സ് നടത്തിയ ഒ രക്ഷാദൗത്യത്തിനിടെ, സാങ്കേതികവിദ്യ ഇറാന്റെ കൈകളില്‍ എത്താതിരിക്കാന്‍ രണ്ട് എംസി-130 കാര്‍ഗോ വിമാനങ്ങളും മൂന്ന് എംഎച്ച്-6 ഹെലികോപ്റ്ററുകളും അമേരിക്കയ്ക്ക് തന്നെ നശിപ്പിക്കേണ്ടി വന്നു. 2,591 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.