ലോകരാജ്യങ്ങള്‍ക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനു ഒരു മാസം കൂടി ഇളവ് അനുവദിച്ച് യുഎസ്എ


18, April, 2026
Updated on 18, April, 2026 32


വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുള്ള ക്രൂഡ ഓയില്‍ ഒരു മാസത്തേയ്ക്ക് കൂടി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവനുവദിച്ച് അമേരിക്ക. ഇറാന്‍- അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കു വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത്തിനു പിന്നാലെയാണ് നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്കന്‍ ഭരണകൂടം ആദ്യഘട്ടം നീക്കിയത്. ഈ ഇളവാണ് ഒറുമാസം കൂടി അമേരിക്ക നീട്ടി നല്കിയത്.

ആഗോള ഊര്‍ജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ തുമാനം ഏറ്റവും ഗുണകരമാണ്. ഇറാന്‍-യുഎസ് സംഘര്‍ഷം ആഗോള വിപണിയില്‍ സൃഷ്ടിച്ച ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം.


അമേരിക്കന്‍ ട്രഷറി വകുപ്പ് പുറപ്പെടുവിച്ച ഇളവ് പ്രകാരം ഏപ്രില്‍ 7 മുതല്‍ മേയ് 16 വരെ റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ രാജ്യങ്ങള്‍ക്ക് അനുവാദമുണ്ട്. ഏപ്രില്‍ 11-ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണിത്. എന്നാല്‍ ഇറാന്‍, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഇടപാടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഇറാനുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, ആവശ്യമുള്ളവര്‍ക്ക് എണ്ണ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. റഷ്യന്‍ എണ്ണയുടെ ഇളവും ഞായറാഴ്ച അവസാനിക്കാനിരിക്കുന്ന ഇറാനിയന്‍ എണ്ണയുടെ ഇളവും അമേരിക്കന്‍ ഭരണകൂടം പുതുക്കില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് രണ്ടു ദിവസം മുമ്പ് പറഞ്ഞിരുന്നു.


പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ താല്‍ക്കാലികമായി വീണ്ടും തുറന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആഗോള എണ്ണ വില 12 ശതമാനം ഇടിഞ്ഞ് ബാരലിന് ഏ 86 ഡോളറില്‍

ശനിയാഴ്ച എട്ടാം ആഴ്ചയിലേക്ക് കടക്കുന്ന യുദ്ധം മിഡില്‍ ഈസ്റ്റിലെ 80-ലധികം എണ്ണ-വാതക കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടര്‍ന്നാല്‍ കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.




Feedback and suggestions