14, April, 2026
Updated on 14, April, 2026 81
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വെല്ലൂർ, തിരുപ്പത്തൂർ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണ് പ്രചാരണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് ചെന്നൈയിൽ പ്രചാരണം നടത്തുന്നുണ്ട്.