6, March, 2026
Updated on 6, March, 2026 25
ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിൽ ഇസ്രയേൽ-അമേരിക്കൻ സംയുക്ത സേന നടത്തുന്ന ആക്രമണം ഏഴാം ദിവസവും തുടരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ. മിനാബിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 165 കുട്ടികൾ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരിക്കുകയാണ്. അമേരിക്കയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ഇറാനെതിരെ ശക്തമായ പ്രത്യാക്രമണം തുടരുമെന്ന് അമേരിക്കയും ഇസ്രയേലും പ്രഖ്യാപിച്ചതോടെ മേഖലയിൽ സമാധാനം അകലെയാവുകയാണ്. എന്നാൽ എന്ത് വിലകൊടുത്തും ശത്രുക്കളെ നേരിടുമെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേലോ അമേരിക്കയോ കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി. വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ആയിരക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി മാറുന്നത്.