ഇറാൻ്റെ തിരിച്ചടി ഭീകരം, അനവധി അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു, ഇസ്രയേലിലും ‘മിസൈൽമഴ’


28, February, 2026
Updated on 28, February, 2026 4


വിശുദ്ധ റമദാൻ മാസത്തിൽ, ഇസ്ലാമിക രാജ്യമായ ഇറാനിൽ, ജൂതരാഷ്ട്രമായ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണം, ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇറാനെ ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളും അമേരിക്ക ഉപയോഗിച്ചിട്ടുണ്ട്. ഇതിന് രണ്ടിനും ചേർന്നുള്ള ഗംഭീരമായ ഒരു പ്രഹരമാണ് ഇറാൻ ഇപ്പോൾ നടത്തിയിരിക്കുന്നത്.


ഇസ്രയേലിന്നു നേരെ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങളെയും ഇറാൻ ആക്രമിച്ചിരിക്കുകയാണ്. സകല മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും തകർത്ത് ഇറാൻ്റെ മിസൈലുകൾ ഇസ്രയേലിലെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎഇ, ഖത്തർ, സൗദി എന്നിവിടങ്ങളിലും വ്യാപകമായ സ്ഫോടനങ്ങളാണ് നടന്നിരിക്കുന്നത്. ഇവിടെയാണ് അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നത്.


അമേരിക്കയും നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞതിന് തൊട്ട് പിന്നാലെ, ഇറാൻ്റെ തിരിച്ചടിയിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായ വാർത്തയും ഇതിനകം തന്നെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയും നഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞതിന് തൊട്ട് പിന്നാലെ, ഇറാൻ്റെ തിരിച്ചടിയിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായ വാർത്തയും ഇതിനകം തന്നെ ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ജുഫൈർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന അമേരിക്കൻ അഞ്ചാം കപ്പൽപ്പട നാവിക താവളത്തിന് സമീപം വലിയ ആക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തു. പ്രദേശവാസികൾ ആകാശത്ത് ശക്തമായ പ്രകമ്പനങ്ങളും പുകമേഘങ്ങളും കണ്ടതായി അറിയിച്ചതോടെ സ്ഥിതിഗതികൾ അതിവേഗം ലോകശ്രദ്ധ നേടുകയായിരുന്നു.



ഇവിടെ എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈലുകളുടെ പ്രഹരശേഷിയാണ്. ദശാബ്ദങ്ങളായുള്ള ഉപരോധങ്ങൾക്കിടയിലും സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറാൻ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾക്ക് ഏത് സുരക്ഷാ കവചത്തെയും ഭേദിക്കാനുള്ള കരുത്തുണ്ടെന്ന് ഈ നീക്കം അടിവരയിടുന്നു. ശത്രുപാളയങ്ങളിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളെപ്പോലും കൃത്യതയോടെ ലക്ഷ്യം വയ്ക്കാനുള്ള ഇറാന്റെ ഈ ‘മിസൈൽ പവർ’ പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ സഖ്യത്തിന് വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്. കേവലം ഒരു പ്രാദേശിക സൈനിക ശക്തി എന്നതിലുപരി, അതിർത്തികൾക്കപ്പുറം പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ഇറാന്റെ ഈ സൈനിക കരുത്ത് ലോക രാഷ്ട്രീയത്തിലെ ശക്തിസമവാക്യങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.



മേഖലയിൽ തമ്പടിച്ചിട്ടുള്ള അമേരിക്കൻ വിമാന വാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പൽ വ്യൂഹത്തിന് നേരെയും വൻ തോതിലുള്ള ആക്രമണത്തിനാണ് ഇറാൻ തയ്യാറെടുക്കുന്നത്. ഈ കപ്പലുകൾ കടലിൽ മുക്കുമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഹൂതികളും ഹിസ്ബുള്ളയും ഇറാൻ സേനയുമായി ചേർന്ന് നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.


ഏത് നിമിഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ, ലോക വ്യാപാരം തന്നെയാണ് സ്തംഭിക്കുക.ഇറാൻ്റെ ആക്രമണം പേടിച്ച്, അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകൾ പോലും നിലവിൽ വഴിമാറ്റി വിട്ടിരിക്കുകയാണ്.ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കെയാണ്, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ഇപ്പോൾ ആക്രമിച്ചിരിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ നടന്ന ഈ ആക്രണത്തിന് എതിരെ, ലോകമെങ്ങുമുള്ള ഇസ്ലാമിക വിശ്വാസികളുടെ വികാരവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന മിന്നൽ ആക്രമണത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഖമേനി സുരക്ഷിത താവളത്തിലേക്ക് മാറിയതിനാൽ, അമേരിക്കയുടെ ആക്രമണ ലക്ഷ്യം നടന്നിട്ടില്ല.


തലസ്ഥാനമായ ടെഹ്‌റാനിലെ നിരവധി പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യവ്യാപകമായി അമേരിക്കയുടെയും -ഇസ്രായേലിൻ്റെയും ആക്രമണങ്ങൾ നടന്നതായാണ് ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ടെഹ്‌റാന്റെ വടക്ക് ഭാഗത്തുള്ള ഷെമിറാനിൽ സ്ഥിതി ചെയ്യുന്ന പ്രസിഡന്റ് കൊട്ടാരത്തിന് സമീപമുള്ള പ്രദേശത്തും ഖമേനിയുടെ കോമ്പൗണ്ടിന് സമീപവും ഏഴ് മിസൈലുകൾ പതിച്ചതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്ത് ഖമേനിയുടെ ഓഫീസുകൾക്ക് സമീപം ആക്രമണങ്ങൾ ഉണ്ടായതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയും ഇസ്രയേലും കണ്ണിലെ കരടായി കാണുന്ന ഖമേനി, ആക്രമണം നടക്കുമ്പോൾ ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കാൻ സാധ്യത ഉണ്ടെന്നുമാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും സംശയിക്കുന്നത്. ഇനി നമുക്ക് ആരാണ് ഖമേനി എന്നത് നോക്കാം, അമേരിക്കയും ഇസ്രയേലും ഭയക്കുന്ന ഖമേനി, 86 വയസ്സുള്ള ഇസ്ലാമിക പണ്ഡിതനാണ്.


1989 മുതൽ ഇറാന്റെ പരമോന്നത നേതാവായാണ് അദ്ദേഹം സേവനം അനുഷ്ടിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനും കരിസ്മാറ്റിക് നേതാവുമായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1979 ലെ ഇറാൻ വിപ്ലവത്തിന് നേതൃത്വം നൽകിയാണ് ജനമനസ്സുകളിൽ ഇടംപിടിച്ചത്. സർക്കാരിന്റെ എല്ലാ ശാഖകളിലും, സൈന്യത്തിലും, ജുഡീഷ്യറിയിലും ആയത്തുള്ള അലി ഖമേനിക്ക് വലിയ സ്വാധീനമാണുള്ളത്. രാജ്യത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിലും പോരാളി എന്ന നിലയിലും… ഇറാനികൾക്കു മാത്രമല്ല, ലോകത്തെ ബഹുഭൂരിപക്ഷം ഇസ്ലാമിക വിശ്വാസികൾക്കിടയിലും സൂപ്പർ ഹീറോ പരിവേശമാണ് ഖമേനിക്കുള്ളത്.


പാശ്ചാത്യ രാജ്യങ്ങളെ ചെറുത്തുനിൽക്കാൻ ഏത് മാർഗ്ഗം സ്വീകരിക്കാനും മടിക്കാത്ത ഖമേനി, അമേരിക്കയെ ഇറാന്റെ “ഒന്നാം നമ്പർ ശത്രു” എന്നാണ് വിശേഷിപ്പിച്ചിരുന്നത്.ഇറാനിലെ രണ്ട് പ്രമുഖ സുരക്ഷാ സ്ഥാപനങ്ങളായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് എന്ന IRGCയും, ലക്ഷക്കണക്കിന് വളണ്ടിയർമാരുള്ള ബാസിജ് അർദ്ധസൈനിക സേനയുമാണ് ഖമേനിയുടെ പ്രധാന പിൻബലം. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്നും അവരുടെ ആണവ പരിപാടി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്നും, ഖമേനി വളരെക്കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ, അത് , അമേരിക്കയും ഇസ്രയേലും വിശ്വസിക്കുന്നില്ല എന്നു മാത്രം. ഇറാൻ ആണവായുധം പിന്തുടരുന്നുണ്ടെന്നതിന് അമേരിക്കൻ ഇന്റലിജൻസോ, യുഎൻ ആണവ നിരീക്ഷണ സംഘമോ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെങ്കിലും, അതൊന്നും പരിഗണിക്കാതെയാണ്, ഇറാൻ്റെ പരമാധികാരത്തിൽ കയറി അമേരിക്ക ഇപ്പോൾ ആക്രമിച്ചിരിക്കുന്നത്.


ഇതൊരിക്കലും, കഴിഞ്ഞ ജൂണിൽ ഇറാനെതിരായ നടന്ന 12 ദിവസത്തെ അമേരിക്കൻ –ഇസ്രായേൽ ആക്രമണങ്ങൾ പോലെ അവസാനിക്കില്ലന്നത് ഉറപ്പ്. അതിൻ്റെ സൂചനയാണ് ഇറാൻ്റെ പെട്ടന്നുളള തിരിച്ചടിയിൽ നിന്നും ദൃശ്യമാകുന്നത്. അതായത്, ഇറാനെ ആകമിച്ചതിന് വലിയ വില, ഇനി ഇസ്രയേലും, അമേരിക്കയും കൊടുക്കേണ്ടി വരുമെന്നതും വ്യക്തമാണ്. അതിൻ്റെ വ്യാപ്തിയാണ് ഇനി അറിയാനുള്ളത്.




Feedback and suggestions