ഇറാൻ ആണവ ചർച്ചകളിൽ പരോക്ഷമായി ഇടപെടും; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്


17, February, 2026
Updated on 17, February, 2026 11


ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ നടക്കുന്ന ചർച്ചകളിൽ താൻ പരോക്ഷമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഈ ചർച്ചകൾ അതീവ പ്രധാനമാണെന്നും കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന്റെ അനന്തരഫലങ്ങൾ ഇറാൻ പഠിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഇറാൻ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനീവയിൽ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 17) രണ്ടാം വട്ട ചർച്ചകൾ ആരംഭിക്കുന്നത്. ജാരെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 2025 ജൂണിൽ നടന്ന 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങൾ തകർത്തതിന് ശേഷം നടക്കുന്ന നിർണ്ണായക നീക്കമാണിത്.ചർച്ചകൾക്ക് മുന്നോടിയായി ഗൾഫ് മേഖലയിൽ കനത്ത സൈനിക വിന്യാസമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ കൂടി മേഖലയിലേക്ക് നിയോഗിച്ചു.ഇതോടെ രണ്ട് വിമാനവാഹിനിക്കപ്പലുകളാണ് നിലവിൽ ഗൾഫിലുള്ളത്. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക തയ്യാറാണെന്ന സൂചനയാണിത്. ഫെബ്രുവരി 4-ന് ഒരു ഇറാനിയൻ ഡ്രോണിനെ യുഎസ് വെടിവെച്ചിട്ടതും മേഖലയിലെ സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ട്.അതേസമയം, ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും ഇറാൻ നാവിക സേനയും റവല്യൂഷണറി ഗാർഡും (IRGC) വ്യാപകമായ സൈനികാഭ്യാസം ആരംഭിച്ചു. അമേരിക്കയുടെ സൈനിക സാന്നിധ്യത്തിന് മറുപടിയായാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടയുമെന്ന ഭീഷണി ഇറാൻ നേരത്തെയും മുഴക്കിയിരുന്നു. ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇത്തരമൊരു സൈനികാഭ്യാസം നടത്തുന്നത് സമ്മർദ്ദ തന്ത്രമാണെന്ന് പ്രതിരോധ വിദഗ്ധർതങ്ങളുമായി കരാറിലെത്താൻ അമേരിക്ക ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉപരോധങ്ങൾ നീക്കണമെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി മജീദ് തക്ത്-റവാഞ്ചി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്താതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ചർച്ചകളിൽ വിഷയമാകും. ചൂണ്ടിക്കാട്ടുന്നു.




Feedback and suggestions