ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതായി അമേരിക്ക


7, February, 2026
Updated on 7, February, 2026 11


വാഷിംഗ്ടൺ: ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നതായ ആരോപണവുമായി അമേരിക്ക. കൂടാതെ ആയുധശേഖരം വർധി പ്പിക്കുന്നതായും ഈ സാഹചര്യത്തിൽ ചൈനയെ കൂടി ഉൾപ്പെടുത്തി ത്രികക്ഷി കരാൻ വേണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവെച്ചു.  


റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. എന്നാൽ നിരായുധീകരണ ചർച്ചകളിൽ പങ്കുചേരാൻ പദ്ധതിയിടുന്നില്ലെന്ന് ചൈന വ്യക്തമാക്കി . ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ മറ്റ് ആണ വായുധ രാജ്യങ്ങളെയും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് റഷ്യ നിർദ്ദേശിച്ചു.


ആണവായുധ നിയന്ത്രണം എന്നത് ഇനി അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാവില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും, ചൈനയ്ക്ക് അതിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2020 ജൂണിൽ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘന മാണെന്നും അമേരിക്കൻ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. അമേരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസഡർ ഷെൻ ജിയാൻ ശക്തമായി എതിർത്തു. അമേരിക്ക ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.




Feedback and suggestions