170 കോടിയുടെ അഴിമതി: ചൈനീസ് മുന്‍ മന്ത്രിയ്ക്ക് ജീവപര്യന്തം തടവ്


3, February, 2026
Updated on 3, February, 2026 129


ബെയ്ജിങ് : 170 കോടി രൂപയുടെ അഴിമതിക്കേസില്‍ ചൈനീസ് മുന്‍ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. ശിക്ഷ വിധിച്ച കോടതി അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുന്‍ 2020 ലാണ് മന്ത്രിയായത്. 2024 ല്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2006 നും 2022 നും ഇടയില്‍ താങ് യിജുന്‍ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായിട്ടാണ് ഫുജിയന്‍ പ്രവിശ്യയിലെ കോടതി കണ്ടെത്തിയത്.ഇപ്പോഴത്തെ എനര്‍ജി മാനേജ്‌മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്ക് എതിരെ അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തു. ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. യുഎസിന് ആണവ രഹസ്യങ്ങള്‍ കൈമാറിയതിന്റെ പേരില്‍ സൈനിക ജനറല്‍ ഷാങ് യോഷിയയ്‌ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.




Feedback and suggestions