17, November, 2026
Updated on 17, November, 2026 5
തിരുവനന്തപുരം : ഫിൽക്ക ഫിലിം സൊസൈറ്റി, നേർകാഴ്ച വീക്കിലി അമേരിക്ക, പ്രസ് ക്ലബ്ബ് തിരുവനന്തപുരം , ബീം ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ വയോജനം ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം മന്ത്രി ഉദ്ഘാടനം ചെയ്തു. സിനിമകളെ കുറിച്ച് സാബു ശങ്കർ പ്രസംഗിച്ചു. വയോജനം വിഷയത്തിൽ സജി അജീഷ്, സുലേഖ കുറുപ്പ്, പി. കെ. ജയരാജൻ , സുഭാഷിണി തങ്കച്ചി, രാജാംബിക എന്നിവർ കവിതകൾ അവതരിപ്പിച്ചു. വയോജനങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായ, ദി വെയിൽസ് ഓഫ് ഓഗസ്റ്റ് ( സംവിധാനം - ലിൻഡ്സെ ആൻഡേഴ്സൺ) , ഉമ്പെർട്ടോ ഡി ( വിറ്റോറിയോ ഡി സീക ) , ഇകിരു ( അകിര കുറോസവ ) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.ഫിൽക്ക വൈസ് പ്രസിഡൻ്റ്
രാജാംബിക രചിച്ച കവിതാ സമാഹാരം തലയോടുകൾ ചിരിക്കുമ്പോൾ മന്ത്രി എ പി അനിൽകുമാർ പ്രകാശനം ചെയ്തു.
സജിത. ജി. നാഥ് കവിതാ സമാഹാരത്തെ കുറിച്ച് കാവ്യാവലോകനം നടത്തി. സതീഷ് കിടാരക്കുഴി ആശംസകൾ നേർന്നു.