16, November, 2026
Updated on 16, November, 2026 6
കൊച്ചി: ഡിസാസ്റ്റർ മാനേജ്മെൻ്റ് റിസിയലൻസ് പ്രോജക്ട് എന്നൊരു സംവിധാനത്തിനു സർക്കാർ ഉടനെ രൂപം കൊടുക്കുന്നു ! അതായത് ഭൂപ്രകൃതിയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഉണ്ടാകാവുന്ന പ്രകൃതി ദുരന്തവും അപകട സാധ്യതകളും മുൻകൂട്ടി കണ്ടുകൊണ്ട് ജനങ്ങളെയും വസ്തു വകകളെയും സംരക്ഷിക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കുക എന്നതായിരിക്കും ഈ സംവിധാനത്തിന്റെ ലക്ഷ്യവും പ്രവർത്തന വും. ഓരോ ജില്ലയുടെയും ഭൂപ്രകൃതിയും ദുരന്ത സാദ്ധ്യതകളും കണക്കിലെടുത്ത് പ്രത്യേകം പ്രത്യേകം പ്രതിരോധ - പ്രതികരണ സംവിധാനം ! ശാസ്ത്രജ്ഞർക്കും കാലാവസ്ഥ പ്രവചന വിദഗ്ദ്ധർക്കും പുറമെ, ഈ സംവിധാനത്തിൽ ഐ.ഐ. ടി. റൂർക്കി, ഐ. ഐ. ടി. മദ്രാസ് തുടങ്ങിയ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കുന്നു. ഈ പറഞ്ഞ ഐ.ഐ.ടി.റൂർക്കിയും ഐ.ഐ.ടി.ഡൽഹിയും മറ്റും പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ അപകടത്തിലാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതും, 131 വർഷം പഴക്കമുള്ളതുമായ മുല്ലപ്പെരിയാർ ഡാം പൊളിച്ചുനീക്കാൻ സർക്കാർ എന്തുകൊണ്ട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നില്ലെന്നു ചോദിച്ച നമ്മൾ നിലാവ് കണ്ട് നേരം വെളുത്തെന്നു തെറ്റിദ്ധരിച്ച വെറും കുക്കുടങ്ങൾ പോലെയാണെന്ന് കേരള പീപ്പിൾസ് മൂവ്മെൻ്റ് ചെയർമാൻ അഡ്വ: ജേക്കബ് പുളിക്കൻ പ്രസ്താവിച്ചു.