ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ


26, October, 2026
Updated on 26, October, 2026 1


മഹാഭാരതത്തിലെ ഗുരു ദ്രോണാചാര്യരുടെ ആശ്രമം ഉത്തരാഖണ്ഡിലെ കാശിപൂരിലായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ദ്രോണസാഗറിന് സമീപമുള്ള പുരാതന പ്രദേശത്ത് വീണ്ടും ഖനനം ആരംഭിച്ചു. ഏകദേശം 90 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിൻപ്രദേശത്താണ് പരിശോധന നടക്കുന്നത്. പ്രാദേശിക വിശ്വാസമനുസരിച്ച്, മഹാഭാരതകാലത്ത് ദ്രോണാചാര്യർ ഇവിടെ താമസിക്കുകയും പാണ്ഡവർക്കും കൗരവർക്കും ആയുധവിദ്യ ഉൾപ്പെടെയുള്ള യുദ്ധപരിശീലനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഗുരുദക്ഷിണയായി പാണ്ഡവർ ദ്രോണാചാര്യർക്കായി ദ്രോണസാഗർ തടാകം നിർമിച്ചുവെന്നും മറ്റൊരു ഐതിഹ്യത്തിൽ ഭീമൻ ഈ തടാകം സമർപ്പിച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ, ഈ വിശ്വാസങ്ങൾ ചരിത്രപരമായി ശരിയാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. അതിനാൽ ഐതിഹ്യങ്ങളെ മാത്രം ആശ്രയിക്കാതെ പുരാവസ്തു തെളിവുകളിലൂടെ പ്രദേശത്തിന്റെ പഴക്കവും ചരിത്രവും കണ്ടെത്തുകയാണ് എഎസ്ഐയുടെ ലക്ഷ്യം. 2026 ഒക്ടോബറിൽ ആരംഭിച്ച പുതിയ ഘട്ടത്തിലെ ഖനനം 2027 മാർച്ച് വരെ തുടരാനാണ് പ്രതീക്ഷിക്കുന്നത്.ശുംഗ, കുഷാണ കാലഘട്ടങ്ങളിലെ സാംസ്കാരിക അടയാളങ്ങളും ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിച്ച പുരാതന ഘടനകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ബി.സി.ഇ മുതൽ എ.ഡി ഒന്നാം നൂറ്റാണ്ടുവരെയുള്ള ചരിത്രപരമായ തെളിവുകൾ ഇവിടെ സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്ന് ലഭിച്ച കിണറുകളുടെയും അമ്പലങ്ങളുടെയും അവശിഷ്ടങ്ങൾ പഴയകാല നഗര ജീവിതത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. പ്രശസ്ത ചൈനീസ് യാത്രികനായ യുവാൻ ശ്വാങ് സന്ദർശിച്ച ഗോവിശാന എന്ന രാജ്യം ഈ പ്രദേശമാണെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.കാശിപൂരിന്റെ ചരിത്രപ്രാധാന്യം മഹാഭാരതത്തിലെ ഐതിഹ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ആറാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയും പണ്ഡിതനുമായ ഹ്യൂൻ സാങിന്റെ യാത്രാവിവരണത്തിൽ പരാമർശിക്കുന്ന ‘ഗോവിഷാണ’ എന്ന പുരാതന സ്ഥലവുമായി കാശിപൂരിനെ ബന്ധപ്പെടുത്തുന്നതായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് പുരാവസ്തുഗവേഷകൻ അലക്സാണ്ടർ കന്നിങ്ഹാമും ഈ തിരിച്ചറിയലിനെ പിന്തുണച്ചിരുന്നു. 1939–40, 1965–66, 1970–71 വർഷങ്ങളിലെ ഖനനങ്ങളിൽ ഗുപ്തകാലം മുതൽ ആദ്യകാല മധ്യകാലം വരെയുള്ള ക്ഷേത്രാവശിഷ്ടങ്ങളും വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകൾ പ്രദേശത്ത് ദീർഘകാലം ജനവാസവും സാംസ്കാരിക പ്രവർത്തനങ്ങളും നിലനിന്നിരുന്നുവെന്നതിന് തെളിവാണ്. പുതിയ ഖനനത്തിലൂടെ മണ്ണിന്റെ ആഴത്തിലുള്ള പാളികൾ പരിശോധിച്ച് ഈ പ്രദേശത്തെ ജനവാസത്തിന്റെ കാലക്രമവും പുരാതന നിർമിതികളുടെ ചരിത്രവും കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ദ്രോണാചാര്യരുടെ ആശ്രമവുമായി ഈ സ്ഥലത്തിന് നേരിട്ടുള്ള ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്. പുതിയ കണ്ടെത്തലുകൾ കാശിപൂരിന്റെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ചരിത്രാന്വേഷകർ.








​














Feedback and suggestions