പകർച്ചവ്യാധി പ്രതിരോധത്തിന് പുതിയൊരു മാതൃകയുമായി ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് ആദ്യമായി ‘പകർച്ചവ്യാധി കലണ്ടർ’ തയ്യാറാക്കി


23, October, 2026
Updated on 23, October, 2026 2


തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുതിയൊരു പദ്ധതിക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഔദ്യോഗികമായി ‘പകർച്ചവ്യാധി പ്രതിരോധ കലണ്ടർ’ തയ്യാറാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഓരോ മാസവും കേരളത്തിൽ കൂടുതൽ കണ്ടുവരുന്ന രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, രോഗം പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.രോഗവ്യാപനവും അതുമൂലമുണ്ടാകുന്ന മരണങ്ങളും പൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് ഈ കലണ്ടറിന് പിന്നിൽ പ്രവർത്തിച്ചത്. കലണ്ടറിലെ നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.






Feedback and suggestions