11, October, 2026
Updated on 11, October, 2026 11
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ (ഒക്‌ടോബർ 12) മുതൽ ആരംഭിക്കും. സുപ്രധാന നിയമനിർമ്മാണങ്ങളാണ് സഭയുടെ പ്രധാന അജണ്ട. മാസപ്പടി കേസിൽ പിണറായി വിജയനെതിരെയുള്ള എഫ്‌ഐആർ ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷങ്ങളെ ഒരുപോലെ പ്രതിരോധത്തിലാക്കുന്ന നിരവധി നിർണ്ണായക വിഷയങ്ങൾക്കിടയിലാണ് ഈ സമ്മേളനം ചേരുന്നത്.അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ കേരളത്തിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബിജെപി. എസ്ഐആർ വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെങ്കിൽ കേരള മുഖ്യമന്ത്രിയും രാജി വെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, സഭയ്ക്ക് മുന്നിൽ തുടർച്ചയായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം.