വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’: ഇന്ത്യയ്ക്കും ഇസ്രായേലിനും റൂവൻ അസറിന്റെ മുന്നറിയിപ്പ്


7, October, 2026
Updated on 7, October, 2026 1



ന്യൂഡൽഹി: തെക്കേ ഏഷ്യൻ മേഖലയിൽ തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾ വീണ്ടും അതിശക്തമായ ഭീകരാക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നതായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസറിന്റെ മുന്നറിയിപ്പ്. സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും അതിവേഗത്തിലാണ് ഭീകര സംഘടനകൾ ആധുനിക ശേഷിയും സാങ്കേതികവിദ്യയും വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യാ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇസ്രായേൽ സ്ഥാനപതി ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.പാകിസ്താനിലും ബംഗ്ലാദേശിലും ഹമാസ് സാന്നിധ്യം വർധിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ അസർ, മേഖലയിലെ ഭീകരബന്ധങ്ങളുടെ ആഴവും ചൂണ്ടിക്കാട്ടി. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ കുപ്രസിദ്ധ ഭീകര സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ ഹമാസ് കമാൻഡർമാരായ നാജി സഹീർ, ഖാലിദ് അൽ-ഖദുമി എന്നിവർ പങ്കെടുത്തതായി തെളിവുകളുണ്ട്.ലഷ്കറെ തൊയ്ബ പ്രവർത്തകർക്ക് ഹമാസിന്റെ പ്രവർത്തനരീതികളിൽ പ്രത്യേക പരിശീലനം നൽകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഹമാസിന്റെ ഈ സ്വാധീനത്തിന്റെയും പരിശീലനത്തിന്റെയും പ്രതിഫലനമായിരുന്നുവെന്നും അസർ വ്യക്തമാക്കി.









Feedback and suggestions