26, September, 2026
Updated on 26, September, 2026 5
വാഷിങ്‌ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഈ വർഷം തന്നെ രണ്ടുതവണ കൂടി കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. മൂന്നുദിവസം നീണ്ടുനിന്ന ഔദ്യോഗിക വാഷിങ്‌ടൺ സന്ദർശനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഷി ജിൻപിങ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളുടെ തലവന്മാർ തമ്മിലുള്ള തുടർചർച്ചകൾ പുതിയ ആഗോള രാഷ്ട്രീയ, സാമ്പത്തിക സമവാക്യങ്ങൾക്ക് വഴിതുറന്നേക്കും.അതേസമയം, വൻ ആഘോഷങ്ങളോടെ നടന്ന ഉച്ചകോടിയിൽ ശ്രദ്ധേയമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. വ്യാപാരം, നിർമിതബുദ്ധി (എ.ഐ.) സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്ന് വ്യാപാര വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ, ട്രംപും ഷിയും തമ്മിലുള്ള വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാൻ സന്ദർശനം സഹായിച്ചു. നിലവിലുള്ള വ്യാപാര തർക്കങ്ങൾക്കുള്ള താൽക്കാലിക വെടിനിർത്തൽ കരാർ (Trade Truce) ജനുവരി വരെ നീട്ടാൻ വാഷിങ്‌ടണും ബെയ്ജിങ്ങും തമ്മിൽ ധാരണയായതാണ് ഉച്ചകോടിയുടെ പ്രധാന നേട്ടം.ഇറാൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായതായി ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
.