24, October, 2026
Updated on 24, October, 2026 2
വാഷിംഗ്ടണ്‍:: യുഎസില്‍ വിവിധ തരത്തിലുള്ള പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണ്ം 2010 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍.യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബര്‍ ആദ്യത്തോടെയും ഇന്‍ഫ്‌ലുവന്‍സ പരിശോധനാഫലങ്ങള്‍ പോസിറ്റീവാകുന്നതും അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണവും വര്‍ധിച്ചുവന്നതായി സിഡിസി അറിയിച്ചു.
നിലവല്‍ ആശുപത്രിയില്‍ കിടന്നു ചികിത്സ തേടുന്നവരുടെ എണ്ണം പൊതുവെ കുറവാണെങ്കിലും 2009-10ലെ എച്ച്1എന്‍1 പന്നിപ്പനി മഹാമാരിക്കാലത്തിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 65 വയസിന് മുകളിലുള്ളവരിലാണ് ആശുപത്രിവാസ നിരക്ക് ഏറ്റവും കൂടുതല്‍. 50 മുതല്‍ 64 വയസുവരെയുള്ള മുതിര്‍ന്നവരും നാല് വയസ്സില്‍ താഴെയുള്ള കുട്ടികളുമാണ് തൊട്ടുപിന്നിലുള്ളത്.
ഇന്‍ഫ്‌ലുവന്‍സ വൈറസുകളില്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രോഗവ്യാപനത്തെ ബാധിക്കാവുന്ന ജനിതകമാറ്റങ്ങള്‍ സിഡിസി നിരീക്ഷിച്ചുവരികയാണ്.
കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ഹവായ്, നെവാഡ, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് നിലവില്‍ വലിയ തോതില്‍ പനി വ്യാപനം രേഖപ്പെടുത്തിയിട്ടുള്ളത്. പരിശോധനാ ഫലങ്ങള്‍, വൈറസ് ബാധയ്ക്കുള്ള മരുന്നുകളുടെ കുറിപ്പടികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകളുടെ വില്‍പ്പന തുടങ്ങിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കമ്പനി വ്യാപനനില വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജലദോഷം, പനി എന്നിവയ്ക്കുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 17 ശതമാനവും ചുമയ്ക്കുള്ള ലോസഞ്ചുകളുടെ വില്‍പ്പന 13 ശതമാനവും വീട്ടില്‍ ഉപയോഗിക്കാവുന്ന കോവിഡ്-19, ഫ്‌ലൂ പരിശോധനാ കിറ്റുകളുടെ വില്‍പ്പന 11 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.ആറുമാസം പ്രായം മുതല്‍ എല്ലാവരും വര്‍ഷംതോറുമുള്ള ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സ്വീകരിക്കണമെന്ന് സിഡിസി നിര്‍ദേശിച്ചു. 65 വയസിന് മുകളിലുള്ളവര്‍ക്ക് ഉയര്‍ന്ന ഡോസ് വാക്‌സിന്‍ ലഭ്യമാണ്.