10, August, 2026
Updated on 10, August, 2026 3
പ്രവാസി സമൂഹത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം അടുത്ത തലമുറയെ മലയാളവുമായി ബന്ധിപ്പിക്കുകയാണെന്ന് അടൂരിന്റെ പ്രസംഗം ഓര്‍മിപ്പിച്ചു. വീട്ടില്‍ മലയാളം സംസാരിക്കുക, കുട്ടികളെ മലയാളം വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക, മലയാള പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക, മലയാള സിനിമയും സംഗീതവും സാഹിത്യവും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുകഇത്തരത്തിലുള്ള ചെറിയ ഇടപെടലുകളിലൂടെയാണ് വലിയൊരു ഭാഷാപൈതൃകം സംരക്ഷിക്കാനാകുക.
ലോകത്തിന്റെ ഏതു നഗരത്തിലേക്കും മലയാളി കുടിയേറിയാലും മലയാളം അവനോടൊപ്പം സഞ്ചരിക്കണം. വീടുകള്‍ മാറാം, രാജ്യങ്ങള്‍ മാറാം, ജീവിതരീതികള്‍ മാറാം; എന്നാല്‍ ഭാഷയിലൂടെ സ്വന്തം വേരുകളുമായുള്ള ബന്ധം മുറിയരുത് എന്ന ശക്തമായ സന്ദേശമാണ് കലഹരി സാഹിത്യസമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയത്. ഭാവിയിലെ ഫൊക്കാന സാഹിത്യസമ്മേളനങ്ങള്‍ സാഹിത്യചര്‍ച്ചകള്‍ക്കൊപ്പം മലയാള ഭാഷയുടെ നിലനില്‍പ്പും പ്രവാസി തലമുറകളിലേക്കുള്ള ഭാഷാപകര്‍ച്ചയും ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വേദികളായി മാറട്ടെയെന്ന ആശംസയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. അടൂരിന്റെ വാക്കുകള്‍ ഒടുവില്‍ എത്തിനില്‍ക്കുന്നത് ഒരു ലളിതമായ ചോദ്യത്തിലാണ്, ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും, അടുത്ത തലമുറയ്ക്ക് നാം മലയാളം കൈമാറുമോ..?