കുറ്റിപ്പുറം പാലത്തിന് സമീപം വൻ അപകടം: ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്


26, July, 2026
Updated on 26, July, 2026 44



ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് വൻ അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.ദേശീയപാതയിലെ ഡിവൈഡറിന് മുകളിൽ ഇരുവശത്തുമായി ബസ് തലകീഴായി പതിക്കുകയായിരുന്നു. കാറിനെ ഇടിച്ചു തെറിപ്പിക്കുകയും കാർ തല കീഴായി മറിയുകയും ചെയ്തു. ഇതിന്റെ മുകളിലേക്ക് ആണ് ബസ് മാറുന്നത്.ഇടിച്ച ആഘാതത്തിൽ ബസ് ഏകദേശം നടുമുറിഞ്ഞ നിലയിലാണ്. ബസിന്റെ അടിയിൽപ്പെട്ട കാറും പൂർണ്ണമായും തകർന്നു. നിർത്തിയിട്ടിരുന്ന കാറിലേക്ക് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പതിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.



















Feedback and suggestions