രാജസ്ഥാനിൽ വൻ ദുരന്തം; എക്സ്പ്രസ് വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 8 മരണം, 22 പേർക്ക് പരിക്ക്


1, July, 2026
Updated on 1, July, 2026 6


രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ ദരുണമായ റോഡപകടത്തിൽ എട്ട് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ യാത്രക്കാരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കുറഞ്ഞത് 22 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.ഏകദേശം 37 യാത്രക്കാരുമായി ഋഷികേശിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ 2:30 ഓടെ അപകടത്തിൽപ്പെട്ടതും തൊട്ടുപിന്നാലെ തീപിടിച്ചതും.ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, അപകടത്തിൽ എട്ട് പേർ മരണപ്പെടുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളും തുടരുന്നതിനിടയിൽ ആറ് മൃതദേഹങ്ങൾ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


സംഭവം നടന്നയുടൻ പോലീസും അഗ്നിശമന സേനയും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ദൗസ പോലീസ് സൂപ്രണ്ട് പീയൂഷ് ദീക്ഷിത് അപകടസ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പോലീസ് സംഘം അന്വേഷണം നടത്തിവരികയാണ്.




Feedback and suggestions