വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ


24, June, 2026
Updated on 24, June, 2026 0



സംസ്ഥാനത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് ഇനി മുതൽ അനുമതി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോൺ. ശബ്ദവും വെളിച്ചവും അമിതമായി വർധിപ്പിക്കുന്ന തരത്തിലുള്ളതോ, നിരത്തുകളിൽ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീ തുപ്പുന്ന തരത്തിലുള്ളതോ ആയ ഒരു പരിഷ്കരണങ്ങളും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ വ്യക്തമായ തീരുമാനങ്ങളും പുതിയ ചട്ടങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മിതമായ രീതിയിലുള്ളതും വാഹനത്തിന്റെ സുരക്ഷയെ ബാധിക്കാത്തതുമായ മാറ്റങ്ങൾ വരുത്തുന്നതിൽ തടസ്സമുണ്ടാകില്ലെങ്കിലും പരിഷ്കരണങ്ങൾ നടത്തുന്നവർക്ക് സ്വന്തമായി ഒരു പരിധി ഉണ്ടായിരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങളിൽ വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ല. മോഡിഫിക്കേഷനുകൾക്ക് ഈടാക്കേണ്ട ചാർജുകളെയും പിഴകളെയും കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Feedback and suggestions