29, May, 2026
Updated on 29, May, 2026 34
തിരുവനന്തപുരം : താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ . താൻ ഒളിച്ചോടുന്ന ആളല്ലെന്നും മറുപടിക്കുള്ള അവകാശം തനിക്ക് തരണമെന്നും അദ്ദേഹം പറഞ്ഞു . 12 പ്രാവശ്യമാണ് എന്നോട് ചോദ്യം ചോദിച്ചത്. ഇ ഡി റെയ്‌ഡിൽ സംസ്ഥാന സർക്കാരിന് പങ്കില്ല. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല.അതേസമയം മോദികൂടികാഴ്ചയിലെ ആരോപണം തമാശയെന്ന് അദ്ദേഹം വ്യക്തമാക്കി .ഇതൊക്കെ കേട്ട് ഞാൻ ചിരിക്കണോ കരയണോയെന്ന് നിങ്ങൾ പറയുക .ആദ്യമായാണ് നരേന്ദ്ര മോദിയെ ഞാൻ കാണുന്നത് . സി പി ഐ എം നേതാക്കൾ തമാശ പറയുന്നതിൽ സന്തോഷമുണ്ട്.