തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് മാനുഷികതയില്‍ ഊന്നിയ സമീപനമാണുള്ളതെന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേര്‍ക്കര്‍. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. പുതിയുഗ കേരളത്തിനായി പരിശ്രമിക്കും. വളര്‍ച്ചയും സമത്വവും ഉറപ്പാക്കും. മത നിരപേക്ഷത ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രംസഗത്തില്‍ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സാമ്പത്തീക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റിയെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ടായി. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ഒന്‍പതിനാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.