നോവൽ അവാർഡ് സമ്മാനിച്ചു


24, May, 2026
Updated on 24, May, 2026 123


 തിരുവനന്തപുരം : ലണ്ടൻ മലയാളി കൗൺസിൽ നോവൽ അവാർഡ് നേടിയ ഷെവലിയർ ഹൗസിലെ കൊറോണ രാത്രി എന്ന നോവലിന്റെ രചയിതാവ് സാബു ശങ്കറിന് ബഹു. മന്ത്രി ശ്രീy സി പി ജോൺ പുരസ്കാര ഫലകം സമ്മാനിക്കുന്നു. ഫിൽക്ക ഫിലിം സൊസൈറ്റി വൈസ് പ്രസിഡണ്ട് രാജാംബിക, ലണ്ടൻ മലയാളി കൗൺസിൽ പ്രതിനിധി കരൂർ സോമൻ, ഫിൽക്ക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഡോ. ബി. രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ എക്സ് എം പി, കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ പ്രസിഡൻ്റ് കെ. ജെ. ജോസ്മോൻ എന്നിവർ വേദിയിൽ. ഓർമ്മകളുടെ ഓളങ്ങൾ ലോകസിനിമയിൽ എന്ന പ്രമേയം ആസ്പദമാക്കിയുള്ള ഫിൽക്ക ഫിലിം സൊസൈറ്റിയുടെ മെയ്മാസ ചലച്ചിത്രമേളയിൽ വൈൽഡ് സ്ട്രോബറീസ് ( ഇങ്മർ ബെർഗ്മാൻ - സ്വീഡൻ ) , എയ്റ്റ് ആൻഡ് ഹാഫ് ( ഫെഡറികോ ഫെല്ലിനി - ഇറ്റലി) , ലാസ്റ്റ് ഇയർ അറ്റ് മരിയാനാബാദ് ( അലൻ റെനേ - ഫ്രാൻസ് ) , മിറർ ( ആന്ദ്രേ താർക്കോവ്സ്കി - റഷ്യ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.




Feedback and suggestions