തൊഴില്‍ പരിശീലന കാലാവധി ദുരുപയോഗം: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10,000 പേര്‍ യുഎസില്‍ നിരീക്ഷണത്തില്‍


13, May, 2026
Updated on 13, May, 2026 33


വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്നത പഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ വ്യാപകമായി തൊഴില്‍ പരിശീലന കാലാവധി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയില്‍ നടപടികള്‍ കര്‍ക്കശമാക്കി യുഎസ്എ. ഇന്ത്യക്കാരുള്‍പ്പെടെയുള്ള 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി, .വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലത്തോ അതിന് ശേഷമോ 12 മാസം മുതല്‍ 24 മാസം വരെ യുഎസില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് ഒപിടി വ്യവസ്ഥ. എച്ച്-വണ്‍ബി വിസയിലേക്ക് മാറാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം കൂടിയാണിത്. എന്നാല്‍ ഈ പദ്ധതി ഇപ്പോള്‍ തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഐസിഇ ആക്ടിംഗ് ഡയറക്ടര്‍ ടോഡ് ലിയോണ്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒപിടി ഗുണഭോക്താക്കളായ പല വിദ്യാര്‍ത്ഥികളെയും നിയന്ത്രിക്കുന്നത് ഇന്ത്യയിലിരിക്കുന്ന ജീവനക്കാരാണെന്ന് ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിശീലനവും മേല്‍നോട്ടവും യുഎസിനുള്ളില്‍ തന്നെ നടക്കണമെന്ന നിയമത്തിന്റെ ലംഘനമാണിത്.


സുരക്ഷാ ഭീഷണികള്‍: ചാരവൃത്തി, ബൗദ്ധിക സ്വത്തവകാശ മോഷണം, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നവര്‍ ഉള്‍പ്പെടുന്നതായി ലിയോണ്‍സ് ആരോപിച്ചു.വിദേശ വിദ്യാര്‍ത്ഥി പ്രോഗ്രാമിലൂടെ ഉയരുന്ന സുരക്ഷാ ഭീഷണികള്‍ രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് ടോഡ് ലിയോണ്‍സ് വ്യക്തമാക്കി. അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്തിന്റെ സന്മനസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Feedback and suggestions