അമേരിക്കയുടെ കുവൈറ്റിലേയും ബഹ്‌റിനിലേയും സൈനീക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം


22, July, 2026
Updated on 22, July, 2026 1


ടെഹ്‌റാന്‍: മാസങ്ങളായി തുടരുന്ന അമേരിക്ക- ഇറാന്‍ സംഘര്‍ഷം വീണ്ടും കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. കുവൈറ്റിലേയും ബഹ്‌റിനിലേയും അമേരിക്കയുടെ സൈനീക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തി. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡാണ് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത് .കുവൈത്തിലെ അലി അല്‍ സേലം വ്യോമതാവ ളത്തിലെ യുഎസ് എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ഹാംഗര്‍ ഉള്‍പ്പെടെ, കുവൈത്തിലെ യുഎസ് റഡാര്‍, ആശയവി നിമയം, ഉപഗ്രഹ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ അവകാശപ്പെട്ടു.കുവൈറ്റിലെ ക്യാമ്പ് അരിഫ്ജനിലുള്ള യുഎസ് മിസൈല്‍ സംവിധാനമാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ഹോര്‍മുസ് കടലി ടുക്കിന്റെ തെക്കന്‍ റൂട്ടിലൂടെ കടന്നുപോകാന്‍ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകള്‍ ഒരു വലിയ സ്‌ഫോടനത്തില്‍ തകര്‍ന്നുവെന്നും തുടര്‍ന്ന് തീപിടുത്തമുണ്ടായെന്നും ഐആര്‍ജിസി റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ തീരത്ത് മറ്റൊരു ടാങ്കറും ഇടിച്ചതായി റിപ്പോര്‍ട്ടുണ്ട്.ഇറാന്റെ ഈ ആക്രമണങ്ങള്‍ക്കെതിരെ ഖത്തര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഐക്യ രാഷ്ട്രസഭയ്ക്കും സുരക്ഷാ കൗണ്‍സിലിനും അയച്ച കത്തില്‍ ഖത്തര്‍ തങ്ങളുടെ രാജ്യത്തി നെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാനില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.തുടര്‍ച്ചയായ 10 ദിനത്തിലാണ് അമേരിക്ക ആക്രമണം തുടരുന്നത്. കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ സെന്‍ട്രല്‍ കമാന്‍ഡ് (യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്) പറഞ്ഞു.




Feedback and suggestions