20, March, 2026
Updated on 20, March, 2026 84
എലിക്കുളം : ഗ്രാമങ്ങളുടെ വികസനവും ഉയർച്ചയും ആണ് തന്റെ ആവശ്യമെന്ന് മാണി.സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. എന്നാൽ ഇടതു മുന്നണി കാട്ടിയത് ചിറ്റമ്മ നയമാണ് . എലിക്കുളം മണ്ഡലത്തിലെ കാരക്കുളത്ത് പ്രവർത്തനമാരംഭിച്ച യു.ഡി.എഫ്.ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിൽ വികസനം നടത്തി അവിടുത്തെ ബോർഡുകളിൽ തന്റെ പേര് പ്രദർശിപ്പിക്കുന്നതിൽ താല്പര്യം ഇല്ലായെന്നും കാപ്പൻ പറഞ്ഞു. വികസനം ഇല്ലായെന്നു പറയുന്നവർ വികസനം തടസപ്പെടുത്തിയതിനെക്കുറിച്ച് ഒരു വാക്കും പറയാനില്ലെന്നും കാപ്പൻ പറഞ്ഞു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത സജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോഷി കെ.ആന്റണി, ആൻസി ജെയിംസ്, പഞ്ചായത്തംഗങ്ങളായവി.ഐ.അബ്ദുൽ കരിം,ജിഷ്ണു പറപ്പള്ളിൽ,ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ജീരകത്തിൽ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമ്മാച്ചൻ പാലക്കുടിയിൽ, കെ.ഡി.പി.മണ്ഡലം പ്രസിഡന്റ് ടോജോ കോഴി യാറ്റു കുന്നേൽ, റെജി മാത്യു പൊന്നിടത്തുകല്ലേൽ , ജോമിച്ചൻ കിഴക്കേക്കുറ്റ്, ബാബു ചെഞ്ചേരിൽ എന്നിവർ സംസാരിച്ചു.