പപ്പടം തീർന്നു, അടി തുടങ്ങി : ഊരുട്ടമ്പലത്തെ കല്യാണസദ്യ കൂട്ടത്തല്ലിൽ കലാശിച്ചു


14, February, 2026
Updated on 14, February, 2026 93


തിരുവനന്തപുരം : കല്യാണത്തിന് പപ്പടം കിട്ടിയില്ലെങ്കിൽ അതൊരു വലിയ കുറവായി കാണുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പപ്പടത്തിന്റെ പേരിൽ ഒരു കല്യാണവീട് തന്നെ യുദ്ധക്കളമായാലോ? തിരുവനന്തപുരം ഊരുട്ടമ്പലം നീറമൺകുഴിയിലെ ഒരു കല്യാണ ഹാളിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.സദ്യ കഴിക്കാനിരുന്നപ്പോൾ പപ്പടം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ ചെറിയൊരു തർക്കം നിമിഷനേരം കൊണ്ടാണ് വലിയ സംഘർഷമായി മാറിയത്. വധുവിന്റെയും വരന്റെയും വീട്ടുകാർ പരസ്പരം ഏറ്റുമുട്ടിയതോടെ ഊട്ടുപുര അക്ഷരാർത്ഥത്തിൽ ഒരു തല്ലുമാലയായി മാറി. കസേരകൾ വായുവിൽ പറന്നു, മേശകൾ മറിഞ്ഞു വീണു. സദ്യ കഴിക്കാനെത്തിയ അതിഥികൾ ജീവനും കൊണ്ട് ഓടേണ്ടി വന്നു.സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന ചടങ്ങ് പോലീസും കേസും കൂട്ടത്തല്ലുമായി അവസാനിച്ചു. പപ്പടം ചോദിച്ചതിന് കിട്ടിയത് കസേര കൊണ്ടുള്ള അടിയാണെന്ന് സാരം! ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.










Feedback and suggestions