ഹൈദരാബാദ്: പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പായി നാഷണൽ ഫിഷറീസ് ഡെവലപ്മെൻ്റ് ബോർഡ് ആസ്ഥാനം തിരുവനന്തപുരത്ത് ആരംഭിക്കും. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ്റെ ഇടപെടലിനെ തുടർന്നാണ് ഈ നടപടി. ഏഴ് വർഷം മുമ്പ് ന്യൂനപക്ഷ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്രത്തിൽ ആദ്യമായി ഒരു ഫിഷറീസ് മന്ത്രാലയം സ്ഥാപിതമാവുന്നത്. മുൻപ് ഫിഷറീസ് വകുപ്പ് കൃഷി മന്ത്രാലയത്തിന് കീഴിലായിരുന്നു. ഹൈദരാബാദിൽ എൻ . എഫ്. ഡി. ബി യോഗത്തിലാണ് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ ബോർഡ് ആസ്ഥാനം പ്രഖ്യാപിച്ചത്.